കിം ജോങ് ഉന്നിനെപ്പറ്റി വീണ്ടും വാര്‍ത്ത: ആള്‍ അബോധാവസ്ഥയിലെന്ന് ദക്ഷിണ കൊറിയ
സോള്‍: ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നിനെ ചുറ്റിപ്പറ്റിയുടെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. കൊവിഡ് ബാധയെ പേടിച്ച് വിദൂരത്ത് കഴിയുകയാണെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ, അദ്ദേഹം അബോധാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദക്ഷിണ കൊറിയന്‍ നാഷണല്‍ ഇന്‍ന്റലിജന്‍സ് സര്‍വ്വിസിന്റേതാണ് (എന്‍ഐഎസ്) കണ്ടെത്തല്‍. ആരോഗ്യം മോശമായതിനാലാണ് സഹോദരി കിം യോ ജോങ്ങിന് കൂടുതല്‍ അധികാരം നല്‍കിയത് എന്നും റിപ്പോര്‍ട്ടുണ്ട്. കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ ഭരണകൂടത്തില്‍ ഏറ്റവും അധികം സ്വാധീനമുള്ളത് കിം യോ ജോങ്ങിനാണ്.
കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതി വളരെയധികം മോശമാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സഹായിയായിരുന്ന ചാങ് സോങ് മിന്റെ ആരോപണം. ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്തതുകൊണ്ടാണ് സഹോദരിക്ക് കൂടുതല്‍ അധികാരം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തര കൊറിയ നിലവില്‍ കടുന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്നാണ് വിവരം. കൊവിഡ് വ്യാപിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. മറ്റ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതും ഉത്തരകൊറിയയ്ക്ക് തിരിച്ചടിയായി. അതേസമയം, കിം ജോങ് ഉന്‍ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതിയെപ്പറ്റി ചര്‍ച്ചചെയ്യുമെന്നും ഉത്തര കൊറിയയുടെ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ഏപ്രിലില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് കിം ജോങ്ങ് ഉന്നിന്റെ ആരോഗ്യസ്ഥിതി മോശമായെന്നായിരുന്നു റിപ്പോര്‍ട്ട്. വളരെക്കാലമായി മാധ്യമങ്ങളെ കാണാതിരുന്നതിനെത്തുടര്‍ന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."