HOME
DETAILS

സ്വീപിന്റെ വിജയം; ജില്ലയില്‍ പോളിങ് ശതമാനം ഉയര്‍ന്നു

  
backup
April 24 2019 | 04:04 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af

കൊല്ലം: പരമാവധി സമ്മതിദായകരെ ബൂത്തുകളിലേക്കെത്തിക്കാന്‍ ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടു. തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ സ്വീപിന്റെ പ്രവര്‍ത്തനങ്ങളാണ് കൂടുതല്‍ പേരെ വോട്ടു ചെയ്യിക്കുന്നതിന് വഴിയൊരുക്കിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സ്വീപിന്റെ ആഭിമുഖ്യത്തിലുള്ള പ്രചാരണ പരിപാടികള്‍ക്കും തുടക്കമാവുകയായിരുന്നു. 'എന്റെ ഇന്ത്യ, എന്റെ കേരളം, ഞാന്‍ വോട്ടു ചെയ്യും' തുടങ്ങി ആകര്‍ഷകങ്ങളായ സന്ദേശങ്ങളാണ് തുടക്കം മുതല്‍ ജനമനസുകളിലേക്ക് എത്തിക്കാനായത്.
വേറിട്ട പ്രചാരണ പരിപാടികളിലൂടെയും സ്വീപ് ചലനങ്ങള്‍ സൃഷ്ടിച്ചു. പൊള്ളുന്ന വേനലില്‍ കുടിവെള്ളം വിതരണം ചെയ്തും തെരുവില്‍ ജനാധിപത്യ മൂല്യങ്ങളെ പ്രതിപാദിക്കുന്ന നാടകങ്ങള്‍ ഒരുക്കിയും കല്യാണക്കത്തില്‍ വരെ വോട്ടു സന്ദേശം ഉള്‍പ്പെടുത്തിയുമാണ് സ്വീപ് നിറസാന്നിധ്യമായത്. വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കും വിധമാണ് എല്ലാ പരിപാടികളും രൂപകല്‍പ്പന ചെയ്തത്. സൈക്കിള്‍ റാലിയും വടംവലി മത്സരവും കലാജാഥയുമൊക്കെ ഒരുക്കി വോട്ടര്‍മാരെ ആകര്‍ഷിച്ച പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് സ്വീപ് നോഡല്‍ ഓഫിസര്‍ വി. സുദേശന്‍.

ഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍

കൊല്ലം: ശാരീരിക അവശതകള്‍ വോട്ട് രേഖപ്പെടുത്താന്‍ തടസമാകില്ലെന്ന് ഉറപ്പാക്കിയാണ് ഇത്തവണ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ നിര്‍ദേശ പ്രകാരമാണ് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. വാഹനസൗകര്യം ഏര്‍പ്പെടുത്തിയാണ് ഭിന്നശേഷിക്കാര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം ഒരുക്കിയത്. എല്ലാവരേയും വീടുകളില്‍ തിരികെ എത്തിക്കും വിധമായിരന്നു ക്രമീകരണം.
ശാരീരിക അവശതകള്‍ കൂടുതലായി അനുഭവപ്പെടുന്നവര്‍ക്ക് വീല്‍ചെയര്‍ ഏര്‍പ്പെടുത്തി. പോളിങ് ബൂത്തുകളില്‍ റാംപ് സംവിധാനവും സജീകരിച്ചിരുന്നു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ മുഖേനയാണ് ഭിന്നശേഷിക്കാര്‍ക്ക് അവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കിയത്.


ആറുമണിക്ക് ക്യൂവില്‍  ഉണ്ടായിരുന്നവര്‍ക്ക് അവസരം നല്‍കി

കൊല്ലം: വൈകിട്ട് ആറിന് മുന്‍പ് പോളിങ് ബൂത്തിലെത്തുന്ന എല്ലാവര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം ഉറപ്പാക്കിയാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടത്തിയത്. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആറിന് ക്യൂവിലുള്ളവര്‍ക്ക് ടോക്കനുകള്‍ നല്‍കിയത്. ടോക്കന്‍ വാങ്ങിയ അവസാനത്തെ വോട്ടറുടേയും വോട്ട് രേഖപ്പെടുത്തിയ ശേഷം മാത്രമാണ് ബൂത്തുകള്‍ അടച്ചത്. ചിലയിടത്ത് വൈകി വോട്ടിങ് തുടങ്ങിയ സാഹചര്യം കണക്കിലെടുത്താണ് എല്ലാവര്‍ക്കും അവസരം ഉറപ്പാക്കണമെന്ന നിര്‍ദേശം ജില്ലാ കലക്ടര്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago