റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ സജ്ജരാവുക: സമസ്ത
കോഴിക്കോട്: റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ സജ്ജരാകണമെന്നും അതിനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റി തയാറാക്കിയ വിവിധ പദ്ധതികള്‍ മഹല്ലുകളില്‍ നടപ്പാക്കാന്‍ ഭാരവാഹികള്‍ രംഗത്തിറങ്ങണമെന്നും ജില്ലാ സമസ്ത മുശാവറ യോഗം ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി നല്കുന്ന വിഷയത്തില്‍ എല്ലാ പള്ളികളിലും സുബ്ഹിക്കു ശേഷമോ തറാവീഹിനു ശേഷമോ പഠനാര്‍ഹമായ പ്രഭാഷണം നടത്തണം.
ജില്ലാ ഉലമാ വാട്സ്ആപ് ഗ്രൂപ്പില്‍ പ്രഗത്ഭ പണ്ഡിതന്മാരുടെ പഠനാര്‍ഹമായ ക്ലാസുകള്‍ റമദാന് 30 ദിവസവും ഉണ്ടായിരിക്കുമെന്നും ഇതിന്റെ പ്രചാരണാര്‍ഥം മെയ് ഒന്നിന് എല്ലാ മണ്ഡലങ്ങളിലും പണ്ഡിത കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ചേലക്കാട് മുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. മുക്കം ഉമര്‍ ഫൈസി അധ്യക്ഷനായി. ഒളവണ്ണ അബൂബക്കര്‍ ദാരിമി, എ.കെ യൂസഫ് മുസ്ലിയാര്, അസ്ലം ബാഖവി, നാസര്‍ ഫൈസി കൂടത്തായി, സലാം ഫൈസി മുക്കം, മലയമ്മ അബൂബക്കര്‍ ഫൈസി, അബ്ദുല്‍ അസീസ് ഫൈസി, ആര്.വി കുട്ടിഹസന് ദാരിമി, കെ.സി മുഹമ്മദ് ഫൈസി അബ്ബാസ് ദാരിമി, ഡോ. കെ.എം അബ്ദുല്‍ ലത്തീഫ് നദ് വി, മഹബൂബലി അശ്അരി, ഇ. അബൂബക്കര്‍ വഹബി, എം.കെ ഉമ്മര്‍ ബാഖവി, ഇ.ടി മുഹമ്മദ് ബാഖവി സംസാരിച്ചു. കെ. അബ്ദുല്‍ ബാരി ബാഖവി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."