HOME
DETAILS
MAL
ജനവാസ കേന്ദ്രങ്ങളില്‍ അറവുമാലിന്യം; മഞ്ചേരിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
backup
August 26 2018 | 05:08 AM
മഞ്ചേരി: ജനവാസ കേന്ദ്രങ്ങളില്‍ അറവു മാലിന്യങ്ങള്‍ തള്ളുന്നതിനെതിരേ നാട്ടുകാര്‍ രംഗത്ത്. മഞ്ചേരിയിലെ കെ.സെയ്താലിക്കുട്ടി റോഡില്‍ തുടര്‍ച്ചയായി അറവു മാലിന്യം തള്ളുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമിതി ബൈപാസ് റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി റോഡരികില്‍ മാലിന്യം തള്ളിയിരുന്നു.
മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ അധികൃതര്‍ തയാറാകാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. മേഖലയില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നെങ്കിലും കടലാസില്‍ ഒതുങ്ങുകയായിരുന്നു.
പൊലിസെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ചെയ്യുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."