ജില്ലയില്‍ ഭിന്നശേഷിക്കാരെ സഹായിക്കാന്‍ ആയിരത്തോളം എസ്.പി.സി കാഡറ്റുകള്‍
പാറക്കടവ്: ഭിന്നശേഷിക്കാര്‍ക്ക് പോളിങ് ബൂത്തുകളില്‍ എത്തി വോട്ടവകാശം വിനിയോഗിക്കുന്നതിന് ജില്ലയിലെ ആയിരത്തോളം സ്റ്റുഡന്റ് പൊലിസ് കാഡറ്റുകള്‍ കര്‍മനിരതരായി. പോളിങ് ബൂത്തുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ ബൂത്തുകളിലെത്തുന്ന ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ സൗകര്യമൊരുക്കുക , താമസസ്ഥലത്ത് നിന്ന് ബൂത്തിലെത്തിച്ച് തിരിച്ചെത്തിക്കുക , ബൂത്തിലെ മറ്റ് ഉദ്യോഗസ്ഥരെ സഹായിക്കുക തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നതിനാണ് ആയിരത്തോളം എസ്.പി.സി കാഡറ്റുകളെ വിന്യസിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.
34,673 ഭിന്നശേഷിക്കാര്‍ വിവിധ ബൂത്തുകളിലുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നത് റൂട്ട് ഓഫിസര്‍മാരും പി.ഡബ്ലു.ഡി വെല്‍ഫെയര്‍ ഓഫിസര്‍മാരും വഴിയാണ്.
നേരത്തേ വാഹന രജിസ്റ്റര്‍ ചെയ്തവര്‍ക്കും ആവശ്യമായ ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ക്കും അതത് ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ സമീപിച്ച് വാഹന സൗകര്യം ഒരുക്കുന്നതും ഈ കുട്ടി പൊലിസുകാരാണ്.
ഒപ്പം ബൂത്തിലേക്കാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഇവര്‍. ജില്ലാ കലക്ടര്‍ വളരേ താല്‍പര്യമെടുത്ത് തയാറാക്കിയ ഈ പദ്ധതി വളരേ ആശ്വാസകരമായതായി വോട്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വളണ്ടിയര്‍ സേവനം ചെയ്ത മുഴുവന്‍ കാഡറ്റുകള്‍ക്കും കലക്ടര്‍ സേവനത്തിനുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."