എം.ജിയുടെ താരമായി അതിഥി വിദ്യാര്‍ഥി റാങ്ക് ജേതാവ് പായല്‍ കുമാരിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
കൊച്ചി: എം.ജി സര്‍വകലാശാലയുടെ ബിരുദം ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ ബിഹാര്‍ സ്വദേശിനി പായല്‍ കുമാരിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പെരുമ്പാവൂര്‍ മാര്‍ത്തോമാ വനിതാ കോളജില്‍ നിന്ന് ബി.എ ആര്‍ക്കിയോളജി ആന്‍ഡ് ഹിസ്റ്ററി പരീക്ഷയില്‍ 85 ശതമാനം മാര്‍ക്കാണ് പായല്‍ കുമാരി നേടിയത്.
തൊഴില്‍ തേടി കേരളത്തിലെത്തിയതാണ് പായല്‍ കുമാരിയുടെ അച്ഛന് പ്രമോദ് കുമാര്‍. പല സ്ഥലങ്ങളിലായി ജോലി ചെയ്യുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചത് ഒരു കാര്യം മാത്രം, മക്കളുടെ പഠനം മുടങ്ങാതിരിക്കുക. ആ കഠിനാധ്വാനം വെറുതെയായില്ലെന്ന് പായലിന്റെ നേട്ടം അടയാളപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പായല്‍ കൈവരിച്ച നേട്ടം വലിയ സന്തോഷവും അഭിമാനവുമാണ് നല്‍കുന്നത്. കേരളത്തിലെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നമ്മള് കാണിച്ച കരുതലുകള്‍ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നു. ഇതിലും മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ പായലിനാകട്ടെ എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."