HOME
DETAILS

പ്രളയബാധിതരെ സഹായിക്കല്‍ എന്‍മകജെയില്‍ ബി.ജെ.പിക്ക് നിസഹകരണം

  
backup
August 26 2018 | 05:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d

 

പെര്‍ള: പ്രളയബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ എന്‍മകജെ പഞ്ചായത്തില്‍ ബി.ജെ.പിക്ക് നിസഹകരണം. പ്രളയദുരിത ബാധിതരുടെ കണ്ണീരൊപ്പുന്നതിനു വേണ്ടി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വിഭവസമാഹരണം നടത്തി നല്‍കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശം ഉണ്ടായിരുന്നു.
ജില്ലയിലെ മറ്റു പഞ്ചായത്തുകള്‍ നിര്‍ദേശം നടപ്പാക്കുമ്പോള്‍ എന്‍മകജെ പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നത് ചര്‍ച്ചയാകുന്നു. പ്രളയബാധിതരെ സഹായിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ കുലാല്‍ അധ്യക്ഷയായി.
യോഗത്തില്‍ യു.ഡി.എഫിലെ ഏഴ് അംഗങ്ങളില്‍ ആറുപേര്‍ ഹാജരായി. മുസ്‌ലിം ലീഗ് അംഗമായ സിദ്ദീഖ് വളമുഗര്‍ ചില സങ്കേതിക കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്നും യോഗ തീരുമാനം അംഗീകരിക്കുമെന്നും അറിയിച്ചിരുന്നുവത്രെ.
അതേ സമയം, ബി.ജെ.പിയിലെ ഏഴ് മെമ്പര്‍മാരില്‍ മമത ജി. റൈയും ശശികലയും ഹാജരായില്ല. എല്‍.ഡി.എഫിലെ മൂന്ന് അംഗങ്ങളും ഹാജരായി. എന്നാല്‍ പ്രളയബാധിതര്‍ക്ക് സഹായം നല്‍കുന്നതിന് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും കൈകോര്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ബി.ജെ.പി അംഗമായ രൂപവാണി ആര്‍. ഭട്ടിന്റെ നേതൃത്വത്തില്‍ നിസഹകരണ മനോഭാവം പുലര്‍ത്തുകയും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് വാഗ്വാദത്തില്‍ കലാശിച്ചതായും പറയുന്നു.
ആഴ്ചകളോളമായി പഞ്ചായത്തില്‍ ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നത്. വികസന മുരടിപ്പിനും നേരത്തെ പ്രസിഡന്റായിരുന്ന ബി.ജെ.പിയിലെ രൂപവാണിയുടെയും കെ. പുട്ടപ്പയുടെയും ഏകാധിപത്യ ഭരണത്തിനുമെതിരേ യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തെ എല്‍. ഡി.എഫ് അനുകൂലിച്ചതോടെ ബി.ജെ.പിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.
പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ വരും നാളുകളില്‍ ബി.ജെ.പിയുടെ നിസഹകരണം കുടൂതല്‍ ചര്‍ച്ചകള്‍ക്കു കാരണമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദയ്ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷന്‍ 

latest
  •  3 months ago
No Image

എന്തിന് ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ തുടരണം?; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് സുധാകരന്‍

Kerala
  •  3 months ago
No Image

കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിനു നല്ലത്: ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago
No Image

'അര്‍ജുന്റെ കുടുംബത്തോട് ക്ഷമചോദിക്കുന്നു'; ഭരണകൂടം സഹകരിക്കുന്നില്ല, തിരച്ചില്‍ നിര്‍ത്തി മടങ്ങി ഈശ്വര്‍ മാല്‍പെ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago