ദുരിതാശ്വാസനിധിയിലേക്ക് ഒരു മനസോടെ കാരുണ്യപ്രവാഹം
ചെങ്കള: നന്മ ചാരിറ്റബിള്‍ ട്രസ്റ്റും മേനങ്കോട് ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയും സ്വരൂപിച്ച മരുന്ന്, വസ്ത്രം, ഭക്ഷ്യധാന്യങ്ങള്‍ എന്നിവ വയനാട്ടിലെ പ്രളയ ദുരിത ബാധിതര്‍ക്കായി കൈമാറാന്‍ ചേരൂര്‍ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ശാഫി ചേരറിന്റെനേതൃത്വത്തില്‍ പുറപ്പെട്ട സംഘത്തിനു കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തില്‍ മേനങ്കോട് യാത്രയയപ്പ് നല്‍കി. ഹനീഫ തങ്ങള്‍ പ്രാര്‍ഥന നടത്തി. മുഹമ്മദ് കുഞ്ഞി ലീഗ്, എം.സി അഹമ്മദ്, എന്‍.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ മൗലവി, മൊയ്തുമൂല, അബൂബക്കര്‍, അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് ഫൈസി, നന്മ ട്രസ്റ്റ് അംഗം സഅദ്ഷാഫി സംബന്ധിച്ചു. എച്ച്.ആര്‍.പി.എം ഭാരവാഹികളായ കെ.ബി മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, നന്മ ട്രസ്റ്റ് അംഗങ്ങളായ സത്താര്‍ ഡാന്‍ഡി, ആബിദ് ബെണ്ടിച്ചാല്‍, പി.സി ഫാറൂഖ്, മേനങ്കോട് ശാഖായൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍, സലാം ബദ്രിയ, അലി ചെരക്കടവ്, ത്വാഹചേരൂര്‍, സിദ്ധീഖ് കെ.കെ. ചേരൂര്‍, റൗബര്‍, സന്നദ്ധ സംഘടന ഭരവാഹികളായ പി.സി ഹാരിസ്, ഖാദര്‍ മൂല, ജാസിര്‍ അക്കര, സഅദ്, ശാഹുല്‍ ഹമീദ്, മജീദ് ദേസ്യത്തില്‍ എന്നിവരാണ് യാത്രാ ടീമംഗങ്ങള്‍.
കുന്നുംകൈ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള വെസ്റ്റ് എളേരി സി.ഡി. എസ് ശേഖരിച്ച 224250 രൂപ ജില്ലാമിഷന്‍ ഓഫിസറെ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീതാ രാജന്‍ ഏല്‍പ്പിച്ചു. ദുരിതാശ്വാസ ക്യാംപിലേക്കുള്ള വിവിധയിനം ഭക്ഷ്യവസ്തുക്കള്‍ വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ പി.സി ഇസ്മായില്‍, എ. ദുല്‍കിഫിലി, എം.കെ റാഷിദ്, സിദ്ധീഖ് തങ്ങള്‍ ഓട്ടപ്പടവ് എന്നിവര്‍ ഭീമനടി വില്ലേജ് ഓഫിസ് മധുസൂദനനു കൈമാറി. വില്ലേജ് അസിസ്റ്റന്റ് സി.വി രജ്ഞിത്ത്, രാകേഷ് എന്നിവര്‍ സംബന്ധിച്ചു.
നര്‍ക്കിലക്കാട് പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള സംഭാവന പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്റ് പ്രസീതാ രാജനു കൈമാറി.
പറമ്പ ശ്രീപുരം ശ്രീ കൃഷ്ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം ക്ഷേത്രം മേല്‍ശാന്തി കുമാര്‍ ഭട്ടില്‍ നിന്നു പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.
കാലിച്ചാനടുക്കം: പ്രളയവും പേമാരിയും കലിതുള്ളിയ കാലവര്‍ഷത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് മനുഷ്യ സ്‌നേഹത്തിന്റെ മാതൃകയായി കാലിച്ചാനടുക്കം മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റിയും പ്രവാസികളുമടങ്ങുന്ന സംഘം. ഇവരുടെ നേതൃത്വത്തില്‍ ശേഖരിച്ച സാധനങ്ങള്‍ നാലു വാഹനങ്ങളിലായി വയനാട്ടിലേക്ക് കൊണ്ടുപോയി. വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷണസാധനങ്ങളും വസ്ത്രവും മരുന്നും വെള്ളവുമായാണ് എത്തിയത്. അവിടെ ക്യാംപുകളിലും വീടുകളിലും സേവനം നടത്തുകയും ചെയ്തു വരുന്നു. ഖത്തീബ് മന്‍സൂര്‍ ഫൈസി മണ്ണാര്‍ക്കാട് പ്രാര്‍ഥന നടത്തി സംഘത്തെ യാത്രയാക്കി. ജമാഅത്ത് പ്രസിഡന്റ് എ. മൂസാന്‍ ഹാജി, സെക്രട്ടറി, എ. അമീര്‍, ഖജാന്‍ഞ്ചി എന്‍.പി അലവി എന്നിവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: വാഹനങ്ങള്‍ക്ക് പുനര്‍ജന്മമേകാന്‍ ഓട്ടോ മൊബൈല്‍ ജീവനക്കാര്‍ ദുരിതാശ്വാസ ക്യാംപിലേക്ക് പുറപ്പെട്ടു. പ്രളയത്തില്‍ അകപ്പെട്ട് വിവിധ തരത്തിലുള്ള വാഹനങ്ങള്‍ക്ക് സംഭവിച്ച തകരാറുകള്‍ സൗജന്യമായി ചെയ്തു നല്‍കാനാണ് അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ ജീവനക്കാര്‍ കാഞ്ഞങ്ങാട്ടുനിന്നു പുറപ്പെട്ടത്.
കാഞ്ഞങ്ങാട് പ്രിന്‍സിപ്പല്‍ എസ്.ഐ സന്തോഷ് കുമാര്‍ ഇവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. കെ.സി പീറ്റര്‍, സുധീര്‍ മേനോന്‍, എന്‍. അനില്‍കുമാര്‍, ജോഷി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."