ലൈഫ് മിഷന് പട്ടികവിഭാഗങ്ങള്‍ക്കു വകയിരുത്തിയത് 502 കോടി; ഒന്നും ചെലവഴിച്ചില്ല
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് വീടുവച്ചുനില്ക്കുന്നതിനുള്ള പദ്ധതിയായ ലൈഫ് മിഷനില്‍ ഈ വര്‍ഷം എസ്.സി, എസ്.ടി. വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തിയത് 502 കോടി രൂപ.
എന്നാല്‍ ധനവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ തുകയില്‍നിന്ന് ഒരു പൈസപോലും ഇതുവരെ ചെലവഴിച്ചിട്ടില്ല. പണം ചെലവഴിച്ചതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്ന ധനകാര്യ വകുപ്പിന്റെ വെബ്സൈറ്റായ പ്ലാന്‍ സ്പെയ്സിലാണ് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നു പറഞ്ഞിരിക്കുന്നത്.
2019-20ല്‍ ലൈഫ് മിഷന് വഴി എസ്.ടി വിഭാഗക്കാര്‍ക്ക് വീട് വച്ചു നല്‍കുന്നതിനായി 102 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. അതുപോലെ എസ്.സി വിഭാഗത്തില്‍ വീടില്ലാത്തവര്‍ക്ക് വീടുവച്ചു നല്‍കുന്നതിന് 400 കോടിയും വകയിരുത്തിയിരുന്നു.
പ്ലാനിങ് ബോര്‍ഡിന്റെ സാമ്പത്തിക വര്‍ഷാവസാന കണക്കുകള്‍ പ്രകാരമാണ് ഇതില്‍ ഒരു രൂപപോലും ചെലവഴിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."