വീണ്ടും കുമിഞ്ഞുകൂടി ഫഌക്‌സുകള്‍
കണ്ണൂര്‍: സമ്പൂര്‍ണ ഫ്‌ളക്‌സ്‌രഹിത ജില്ലയാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമം മൂന്ന് മാസം പിന്നിടുന്നതിനു മുന്‍പെ പൊളിഞ്ഞു. ഇപ്പോള്‍ കണ്ണൂര്‍ നഗരത്തിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും പപി.വി.സി ഫ്‌ളക്‌സുകള്‍ കുമിഞ്ഞു കൂടിയിരിക്കുകയാണ്.
രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും തുണി നിര്‍മിത ഫ്‌ളക്‌സുകളോട് താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടതോടെ കൂടി ജില്ലയിലെ ഈ പദ്ധതി ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ശുചിത്വമിഷനാണ് പദ്ധതി ഇതു നടപ്പിലാക്കുന്നത്.
ജില്ലയില്‍ 74 യൂനിറ്റുകളില്‍ നിന്നാണ് ഇപ്പോള്‍ ഫ്‌ളക്‌സ് ് പ്രിന്റിങ് നടക്കുന്നത്. മാലിന്യമില്ലാത്ത കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായി ഫ്‌ളക്‌സ് ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടി ശക്തമാക്കാന്‍ നേരത്തെ ഫ്‌ളക്‌സ് ഉടമകളുടെ സംഘടനാഭാരവാഹികളുമായി ജില്ലാകലക്ടര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ആദ്യഘട്ടത്തില്‍ ഫളക്‌സുകളെ ഒഴിവാക്കാന്‍ വേണ്ടി ഭരണകൂടവും ജില്ലാ കലക്ടരും പ്രവര്‍ത്തകരും കൂടി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങിയതോടെ പദ്ധതിക്ക് തിരിച്ചടി നേരിട്ടു. എന്നാല്‍ പിന്നീട് തുണി ഫ്‌ളക്‌സുകള്‍ക്ക് സ്വീകാര്യത തീരെ ലഭിക്കാത്തതിനാല്‍ പദ്ധതി തുടക്കത്തിലെ പൊളിഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും നേരിട്ടു വിളിപ്പിച്ച് കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് കലക്ടര്‍ ഒപ്പുവെപ്പിച്ചിരുന്നുവെങ്കിലും തീരുമാനം നടപ്പിലാക്കാന്‍ ചുരുക്കം ചില സംഘടനകള്‍ മാത്രമേ തയാറായുള്ളൂ.
ജൂണ്‍ അഞ്ച് മുതല്‍ പൂര്‍ണമായും പി.വി.സി ഫ്‌ളക്‌സുകള്‍ ഒഴിവാക്കുമെന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിനിടയില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ ഫ്‌ളക്‌സിനെതിരെയുള്ള വ്യത്യസ്തമായ ഫെയ്‌സ്ബുക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."