ഉറവവറ്റാതെ കാരുണ്യപ്രവാഹം
ഇരിക്കൂര്‍: പ്രളയദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സഹായ വിതരണവുമായി നാടൊന്നാകെ ഒരുമിച്ചു. ബലിപെരുന്നാള്‍ ദിനത്തിലെ പ്രാര്‍ഥനക്ക് ശേഷം ഇരിക്കൂര്‍ എ.എം.ഐ സ്‌കൂള്‍ കോംപ്ലക് ഈദ്ഗാഹില്‍ കമ്മിറ്റി ഭാരവാഹികള്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന സ്വരൂപിച്ചു.
ഇരിക്കൂര്‍, കൂടാളി, പടിയൂര്‍, മലപ്പട്ടം പഞ്ചായത്തുകളിലെ മുഴുവന്‍പള്ളികളില്‍ നിന്നും ബലി പെരുന്നാള്‍ നമസ്‌കാരാനന്തരം ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിച്ചു. ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചുനല്‍കി. സി.പി.എം കൊളപ്പ ടൗണ്‍ ബ്രാഞ്ച് ദുരിതാശ്വാസഫണ്ട് ശേഖരണം നടത്തി. 18665 രൂപ സമാഹരിച്ച് അധികൃതരെ ഏല്‍പിച്ചു. പെരുവളത്ത്പറമ്പ് അന്‍സാര്‍ നഗര്‍ പ്രവാസി വാട്ട്‌സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ച ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വയനാട്ടിലെത്തിച്ച് വിതരണം ചെയ്തു.
സാധനങ്ങള്‍ നിറച്ച വാഹനം എ.പി അബ്ദുല്‍ റഷീദ് ഫ്‌ളാഗ് ഓഫ് ചെയ്തു. സി.എച്ച് ശറഫുദ്ദീന്‍, സക്കരിയ്യ എ.പി ജാബിര്‍, ടി.പി ബഷീര്‍, കെ.വി ഷബീബ് നേതൃത്വം നല്‍കി. ബ്ലാത്തൂര്‍ നിത്യാന സ്വാശ്രയ സംഘം സ്വരൂപിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരനെ ഏല്‍പിച്ചു. രാജന്‍ കൊളമ്പത്ത് അധ്യക്ഷനായി. ആയിപ്പുഴ ചാരിറ്റബിള്‍ ട്രസ്റ്റ് ദുരിതബാധിതര്‍ക്കായി ശേഖരിച്ച മൂന്നേകാല്‍ ലക്ഷം രൂപയും അവശ്യസാധനങ്ങളും അധികൃതരെ ഏല്‍പിച്ചു. പ്രസിഡന്റ് കുന്നയില്‍ അബു, ചെയര്‍മാന്‍ കെ.എ അനീസ്, ജനറല്‍ സെക്രട്ടറി കെ.പി സാബിര്‍, വി. നാസര്‍ നേതൃത്വം നല്‍കി. ചൂളിയാട് കോണ്‍ഗ്രസ്, കെ.എസ്.യു ബൂത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ചൂളിയാട് പ്രദേശത്തെ വീടുകളില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യധാന്യങ്ങള്‍ വയനാട് പേര്യകോളനിയില്‍ വിതരണം ചെയ്തു.
റിലീഫ് വിതരണം മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഏക്കണ്ടി മൊയ്തുട്ടി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് സി.ടി അഭിജിത് അധ്യക്ഷനായി. സി. സജീവ്, കൃഷ്ണന്‍ കോയിലത്ത്, കെ. ഗംഗാധരന്‍, സുമിന്‍ ചുള്ളിയാട്, പി.വി പ്രിയേഷ്, കെ. അദിനന്ദ് സംസാരിച്ചു.
ഉരുവച്ചാല്‍: കാല്‍ നൂറ്റാണ്ടിനു ശേഷം ഒത്തുചേര്‍ന്ന ശിവപുരം ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥി കൂട്ടായ്മ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സഹപാഠികളില്‍ നിന്നും സ്വരൂപിച്ച ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രി കെ.കെ ശൈലജ ഏറ്റുവാങ്ങി.
രാമചന്ദ്രന്‍ കാപ്പാടന്‍, വിവേക് നമ്പ്യാര്‍, രാമകൃഷ്ണന്‍ പഴശി, നിഷ കുറ്റിയാടന്‍, ബിന്ദുവേണു, സത്യന്‍ ഉരുവച്ചാല്‍, അസീസ് ശിവപുരം, ലതീഷ് ബാബു, വി.കെ അശോകന്‍, ശ്രീജിത്ത് നായര്‍, സി. ബീന, വി. ശ്രീജ, എം. ശ്രീജ, അജിത മാരാര്‍, അജിത്ത് നേതൃത്വം നല്‍കി.
കേളകം: മേഖല പെന്തക്കോസ്ത് ചര്‍ച്ചുകളുടെ സഹകരണത്തോടെ കൊട്ടിയൂര്‍ കേളകം പഞ്ചായത്തുകളിലെ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന 50 വീടുകളില്‍ ഭക്ഷണകിറ്റും വസ്ത്ര വിതരണവും നടത്തി. വളയംചാല്‍ കോളനിയില്‍ നടന്ന ചടങ്ങ് കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ അടുക്കോലില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംപര്‍ മനോഹരന്‍മരാടി അധ്യക്ഷനായി. കെ.കെ റിനീഷ്, പാസ്റ്റര്‍മാരായ ഷാജി ജോര്‍ജ്, ശശി ജോസഫ്, എ.ഐ കുര്യന്‍, എസ.് ജോര്‍ജ് സംസാരിച്ചു.
കൊട്ടിയൂര്‍: ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന ചപ്പമലയിലെ വിളയാനിക്കല്‍ ആലീസിന് ബീഹാര്‍ കേരള അസോസിയേഷന്‍ ധനസഹായം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് റൂബി തടത്തില്‍, ഭാരവാഹികളായ ബിജു തോമസ്, ബാബു തോമസ്, ബെന്നി കപ്യാരുമലയില്‍, പി.ജെ പ്രിന്‍സ്, ബ്രദര്‍മാര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായധനം നല്‍കിയത്. വയനാട് കൊട്ടിയൂര്‍ എന്നിവിടങ്ങളിലായി 6 സ്ഥലത്താണ് 11 ലക്ഷത്തോളം രൂപയുടെ ധനസഹായം നല്‍കിയത്. ബീഹാാറില്‍ സ്‌കൂള്‍ നടത്തുന്ന മലയാളികളായ ഇവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സമാഹരിച്ച തുകയാണ് വിതരണം ചെയ്തത്.
ഇരിട്ടി:കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പതിനായിരംരൂപ നല്‍കി
.കെ സി സി എല്‍ ഡയറക്ടര്‍ കെ പ്രമോദ് ,സിഒഎ മേഖല പ്രസിഡന്റ് ഷമീര്‍ സുലൈമാന്‍,സെക്രട്ടറി കെ പി ഷിജു,മേഖല വൈസ് പ്രസിഡന്റ് സുരേഷ് കൊട്ടിയൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന് തുക കൈമാറിയത്.
ഇരിട്ടി: താലൂക്ക് കേന്ദ്രത്തില്‍ റവന്യൂ വകുപ്പ് ആരംഭിച്ച ദുരിതാശ്വാസ സഹായ സമാഹരണത്തില്‍ ലഭിച്ച സാധനങ്ങള്‍ തൃശൂരിലെ പ്രളയബാധിതരിലേക്ക് കൈമാറി.
12 ക്വിന്റല്‍ അരി, 300 പുല്ലുപായകള്‍, അഞ്ച് കിന്റല്‍ പഞ്ചസാര, 25 പെട്ടി ബിസ്‌ക്കറ്റ് തുടങ്ങി വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമാണ് മൂന്നു ലോറികളിലായി കയറ്റി അയച്ചത്.
വ്യക്തികളും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും നല്‍കിയതാണിവ. കലക്ടര്‍ മീര്‍ മുഹമ്മദലി മുഖേനയാണയച്ചത്. വണ്ടികള്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി പവിത്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഇരിട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ഹസ്തവുമായി ടൗണിലെ ചുമട്ടു തൊഴിലാളികള്‍. ടൗണിലെ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി ചുമട്ട് തൊഴിലാളികള്‍ ഒരു ദിവസത്തെ തെഴില്‍ ചെയ്തു കിട്ടിയ 71000 രൂപ ഇരിട്ടി തഹസില്‍ദാര്‍ക്ക് കൈമാറി.
ഇരിട്ടി പഴയ ബസ്സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി അശോകന്‍ തുക തഹസിദാര്‍ കെ.കെ ദിവാകരന് കൈമാറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."