ആവേശത്തോടെ പങ്കാളികളായി ഗോത്രമേഖല
സുല്‍ത്താന്‍ ബത്തേരില്പ്പറ്റ: തെരഞ്ഞെടുപ്പില്‍ പങ്കാളികളാകേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചുള്ള അധികൃതരുടെ ബോധവല്കരണ പരിപാടികള്‍ വെറുതേയായില്ല. ഇത്തവണ ജില്ലയിലെ ഗോത്ര മേഖലകളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഗോത്രമേഖലകളിലെ ബൂത്തുകളില്‍ പോളിങ് ആരംഭിച്ച രാവിലെ ഏഴുമണി മുതല്‍ തന്നെ വോട്ടര്‍മാര്‍ എത്തി തുടങ്ങിയിരുന്നു.
ബത്തേരി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മുത്തങ്ങ, കല്ലൂര്‍, കല്ലുമുക്ക്, കുറിച്യാട്, ചെട്യാലത്തൂര്‍ തുടങ്ങിയ ബൂത്തുകളില്‍ ഏറെയും ഗോത്രവര്‍ഗ വോട്ടര്‍മാരുള്ളത്. വോട്ടര്‍മാര്‍ കുട്ടികളെയടക്കം കൂട്ടിയാണ് പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. പ്രായഭേതമന്യേ കൂട്ടമായാണ് ഇവര്‍ പോളിങ് ബൂത്തുകളില്‍ എത്തി വോട്ടുരേഖപെടുത്തിയത്. പോളിങ് ബൂത്തുകളിലേക്ക് കോളനികളില്‍ നിന്നും കിലോമീറ്ററുകള്‍ നടന്നാണ് ഗോത്രവര്‍ഗക്കാര്‍ തങ്ങളുടെ സമ്മതിധാനാവകാശം രേഖപ്പെടുത്തിയത്.ജില്ലയുടെ മറ്റു ഭാഗങ്ങളിലെ ഗോത്രജനങ്ങളും ഉച്ചക്ക് മുമ്പ് തന്നെ ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തി. ഗോത്ര മേഖല തെരഞ്ഞെടുപ്പില്‍ ആവേശത്തോടെ പങ്കെടുത്ത ആശ്വാസത്തിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."