കൊവിഡ് മനുഷ്യരെ വിട്ടുപോകില്ലെന്ന് ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍
ലണ്ടന്‍: കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ സര്‍ മാര്‍ക് വാല്‍പോര്‍ട്ട്. ഏതെങ്കിലുമൊരു രൂപത്തില്‍ വൈറസ് മനുഷ്യ ശരീരത്തില്‍ ഉണ്ടാകുമെന്നും കൃത്യമായ ഇടവേളകളില്‍ കുത്തിവയ്പ് എടുക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബ്രിട്ടിഷ് സര്‍ക്കാരിന്റെ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (സേഗ്) അംഗമായ വാല്‍പോര്‍ട്ട് ബി.ബി.സിയുടെ റേഡിയോ 4നോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം വ്യക്തമാക്കിയതിന് പിന്നാലെയാണ് വാല്‍പോര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. കൊറോണയെ എളുപ്പത്തില്‍ തുടച്ചുനീക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് വാല്‍പോര്‍ട്ട് പറയുന്നു. ഇന്ന് ലോകത്തിലെ ജനസംഖ്യ സ്പാനിഷ് ഫ്‌ളൂ പടര്‍ന്നുപിടിച്ച സമയത്തെ ജനസംഖ്യയേക്കാള്‍ അനേക മടങ്ങ് ഇരട്ടിയാണ്. ഇത് വൈറസ് പടരുന്നതിന് കാരണമാകും. സ്പാനിഷ് ഫ്‌ളൂവിനെ തുടച്ചുനീക്കാന്‍ രണ്ട് വര്‍ഷമാണ് എടുത്തത്. എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമല്ല. കൊവിഡിനെ നിയന്ത്രിക്കാന്‍ ആഗോള വാക്‌സിനേഷന്‍ വേണമെന്നും വാല്‍പോര്‍ട്ട് വ്യക്തമാക്കുന്നു.
1918ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷംകൊണ്ടാണ് ഇല്ലാതായതെന്നും എന്നാല്‍ സാങ്കേതികവിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡിനെ ചെറുക്കാന്‍ രണ്ട് വര്‍ഷം വേണ്ടിവരില്ലെന്നും ഡബ്ലിയു.എച്ച്.ഒ മേധാവി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."