ജില്ലയില്‍ ഹോംഗാര്‍ഡുകള്‍ നിയോഗിക്കപ്പെടുന്നത് വേതനമില്ലാതെ
സുല്‍ത്താന്‍ ബത്തേരി: സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പൊലിസും എന്‍.സി.സിയും ഹോംഗാര്‍ഡുമാരും എല്ലാം ചെയ്യുന്നത് ഒരേ ഡ്യൂട്ടിതന്നെ. പക്ഷേ ഹോം ഗാര്‍ഡ്‌സ് മാത്രം വേതനമില്ലാതെ ജോലിചെയ്യേണ്ട ഗതികേടിലാണ്. ജില്ലയില്‍ പൊലിസ് സേനയില്‍ ജോലിചെയ്യുന്ന 60 മുതല്‍ 70 വരെയുള്ള ഹോംഗാര്‍ഡുമാരുടെ അവസ്ഥയാണിത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പൊലിസ് സേനയെയും എന്‍.സി.സിക്കാരെയും നിയോഗിക്കാറുണ്ട്. ഇതില്‍ പൊലിസിന് 1500 രൂപവീതവും എന്‍.സി.സിക്ക് ഭക്ഷണച്ചെലവ് കൂടാതെ 2500 രൂപവീതവും ലഭിക്കും. ഇത് പൊലിസിലുള്ളവര്‍ക്ക് നാലുദിവസം മുന്‍പ് അക്കൗണ്ടിലെത്തുകയും ചെയ്തു. എന്‍.സി.സിക്ക് കഴിഞ്ഞദിവസം അവര്‍ക്കുള്ള തുക കയ്യിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതേ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജില്ലയിലെ ഹോം ഗാര്‍ഡുകള്‍ക്ക് മാത്രം ഡ്യൂട്ടി അലവന്‍സ് ഇല്ലയെന്നതാണ് വസ്തുത.
ഇവരുടെ ജോലിയും ശമ്പളവും കൈകാര്യം ചെയ്യുന്നത് ഫയര്‍ ആന്‍ഡ് റസ്‌ക്യു വിങാണ്. ജില്ലയില്‍ നൂറിലേറെപ്പേര്‍ ഇത്തരത്തില്‍ ഹോംഗാര്‍ഡ്‌സായി ജോലിചെയ്യുന്നുമുണ്ട്. എന്നാല്‍ ചുരങ്ങിയ ആളുകള്‍മാത്രം ഫയര്‍ ആന്‍ഡ് റസ്‌ക്യു വിങ്ങിലും ബാക്കിയുളളവരെ പൊലിസ് സ്റ്റേഷനുകളിലുമാണ് നിയോഗിച്ചിരിക്കുന്നത്.
ഇതില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കാണ് അലവന്‍സ് ലഭിക്കാത്തത്. ഇക്കാര്യം അധികൃതരെ അറിയിക്കുമ്പോള്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നതത്രേ. ഹോം ഗാര്‍ഡുകള്‍ സേനയുടെ ഭാഗമായ 2010 മുതല്‍ ഇവര്‍ തെരഞ്ഞെടുപ്പുകളില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.
ഇതില്‍ ഒരുതവണ 1200 രൂപയും 2015ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമമാത്രമായ തുകയുമാണ് നല്‍കിയതത്രേ. പിന്നീട് ഇതുവരെ നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പുകളില്‍ അലവന്‍സില്ലാതെയാണ് ജോലിചെയ്തുവരുന്നതെന്നാണ് ഇവരില്‍ നിന്നും ലഭിക്കുന്ന വിവരം. എന്തായാലും ഒരേ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവരാണ് ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നത്. ഇതിനു പരിഹാരമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."