സ്ത്രീകള്‍ക്കെതിരേ അതിക്രമം; ഹരിയാനയില്‍ ഐ.ജി അറസ്റ്റില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി സഹോദരി മാരിന്‍ ബാരി ട്രംപ്. തന്റെ മരുമകളായ മേരി എല്‍ ട്രംപിനോട് രഹസ്യമായി നടത്തിയ സംഭാഷണത്തിലാണ് ട്രംപിനെക്കുറിച്ച് അവര്‍ തുറന്ന് സംസാരിച്ചത്.
ഞാന്‍ ഫെഡറല്‍ ജഡ്ജിയായി സേവനമനുഷ്ടിച്ചിരുന്ന കാലത്ത് ഫോക്‌സ് ന്യൂസില്‍ ട്രംപിന്റെ പ്രസംഗം കാണാനിടയായി. അമേരിക്കയിലേക്കുള്ള അഭയാര്‍ഥി വിഷയത്തെപ്പറ്റിയായിരുന്നു ചര്‍ച്ച. 'അവളെ ഞാന്‍ അതിര്‍ത്തിയില്‍ ഉപേക്ഷിക്കും'- എന്ന വാക്കുകളാണ് ഞാന്‍ കേട്ടത്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റി ഇടുങ്ങിയ ക്വാര്‍ട്ടേഴ്‌സുകളില്‍ പ്രവേശിപ്പിക്കുന്ന സമയമായിരുന്നു അത്.
യാതൊരു തത്വദീക്ഷയുമില്ലാത്തയാളാണ് അവന്‍. ഒരു ദൈവവിശ്വാസിയാണെങ്കില്‍ ആളുകള്‍ക്ക് നന്മ മാത്രമാണ് ചെയ്യേണ്ടത്. അവന്റെ ഓരോ ട്വീറ്റും കള്ളങ്ങളാണ്. യാതൊരു തയാറെടുപ്പുകളുമില്ലാതെ കള്ളങ്ങള്‍ മാത്രം അവന്‍ പറയുന്നു- മാരിന്‍ പറഞ്ഞു.
നേരത്തേ ട്രംപിനെതിരെ ആരോപണങ്ങളുമായി ട്രംപിന്റെ സഹോദരന്റെ മകള്‍ മേരി ട്രംപ് രംഗത്തെത്തിയിരുന്നു. ഇവരുടെ വരാനിരിക്കുന്ന പുസ്തകമായ ടൂ മച്ച് ആന്റ് നെവര്‍ ഇനഫ്; ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ മോസ്റ്റ് ഡേഞ്ചറസ് മാന്‍ എന്ന പുസ്തകത്തിലാണ് ട്രംപിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."