ദാവൂദ് ഇബ്റാഹിം രാജ്യത്തില്ല; കരണംമറിഞ്ഞ് പാകിസ്താന്
ഇസ്ലാമാബാദ്: അധോലോക രാജാവ് ദാവൂദ് ഇബ്റാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് 24 മണിക്കൂറിനകം നിലപാട് മാറ്റി പാകിസ്താന്. പ്രത്യേക പട്ടികയിലുള്ള ചില വ്യക്തികള്‍ രാജ്യത്തുണ്ടെന്ന് പാകിസ്താന് സമ്മതിച്ചതായ മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു.
ഈമാസം 18ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ താലിബാന്, ഐ.എസ് തുടങ്ങിയവയാണുള്ളതെന്നും മന്ത്രാലയം വിശദീകരിച്ചു.
എഫ്.എ.ടി.എഫ് ഗ്രേ പട്ടികയില്‍ പെടാതിരിക്കാനും വിദേശ വായ്പകള്‍ ലഭ്യമാക്കാനുമായി പാകിസ്താന് ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് ഇബ്റാഹിം, ദാവൂദ് ഇബ്റാഹിം, ജയ്ഷെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹര്‍ തുടങ്ങിയവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ബാങ്ക് എക്കൗണ്ട് മരവിപ്പിക്കാനും ഉത്തരവിട്ടെന്നായിരുന്നു വാര്‍ത്ത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."