യു.പി: വിവാദ ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കി
ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതിയ വിവാദം. വിവാദമായവ അടക്കമുള്ള ബില്ലുകളും ഭേദഗതികളും ചര്‍ച്ച കൂടാതെ നിയമസഭയില്‍ പാസാക്കിയതിനെതിരേ പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തി. പ്രതിഷേധക്കാരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുന്നതടക്കമുള്ള 27 ബില്ലുകളാണ് നിയമസഭയില്‍ ചര്‍ച്ച കൂടാതെ പാസാക്കിയിരിക്കുന്നത്.
27 ബില്ലുകള്‍ പാസാക്കിയതായി മൂന്നു ദിവസത്തെ നിയമസഭാ സമ്മേളനത്തിനു ശേഷം സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദീക്ഷിത് വ്യക്തമാക്കുകയായിരുന്നു. ഇവ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ അനുമതിക്കായി അയച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇതോടെയാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയത്. ജനാധിപത്യപരമായല്ല ബില്ലുകള്‍ പാസാക്കിയതെന്നും ഇത് ഉത്തര്‍പ്രദേശ് നിയമസഭയുടെ കറുത്ത ദിനമാണെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പ്രതികരിച്ചു.
സര്‍ക്കാരിന്റെ തീരുമാനം ജനാധിപത്യവിരുദ്ധമാണെന്നു വ്യക്തമാക്കി ബി.എസ്.പി നേതാവ് ലാല്‍ജി വര്‍മയും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."