ശ്രീലങ്കന്‍ സ്‌ഫോടനം: മരണം 359 ആയി
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളും ഹോട്ടലുകളും ലക്ഷ്യമിട്ട് ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. പൊലിസ് വക്താവ് റുവാന്‍ ഗുണശേഖരയാണ് കണക്കുകള്‍ പുറത്തു വിട്ടത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം കഴിഞ്ഞ ദിവസം ഐ.എസ് ഏറ്റെടുത്തിരുന്നു.
കൊളംബോയിലെ സുഗന്ധവ്യഞ്ജന വ്യാപാരിയുടെ മക്കളായ രണ്ടു സഹോദരന്മാരാണ്‌സ്‌ഫോടനത്തിന്റെ പ്രധാനകണ്ണിയായി പ്രവര്‍ത്തിച്ചത്. ഷാന്‍ഗ്രി ലാ, സിനമോന്‍ ഗ്രാന്റ് ഹോട്ടലുകളില്‍ അതിഥികളെന്ന വ്യാജേന ഇരുവരും കയറുകയായിരുന്നു. നാലാമതൊരു ഹോട്ടല്‍ കൂടി ലക്ഷ്യമിട്ടിരുന്നെങ്കിലും സ്‌ഫോടനം നടക്കാതെപോയി.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കൊളംബോയില്‍ കൂട്ടമായി ഒന്നിച്ച് സംസ്‌കരിച്ചു. ആയിരത്തിലേറെ വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് പൂക്കളുമായി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."