ബൂത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് ദുരിതം
പള്ളിക്കല്‍: വള്ളിക്കുന്ന് മണ്ഡലത്തിലെ ചില ബൂത്തുകളില്‍ വികലാംഗര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വീല്‍ചെയര്‍ ഉല്‍പ്പെടെയുള്ള സജ്ജീകരണങ്ങളൊരുക്കാതിരുന്നത്് പ്രതിഷേധത്തിനിടയാക്കി. ചേലേമ്പ്ര പഞ്ചായത്തിലെ ചാക്കുളങ്ങര ദാറുല്‍ ഇസ്സത്ത് സെക്കന്‍ഡറി മദ്റസയിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ ഭിന്നശേഷിക്കാരനും വോയിസ് ഓഫ് ഡിസേബിള്‍ എന്ന ഭിന്നശേഷി അസോസിയേഷന് ജില്ലാ പ്രസിഡന്റായ പി. സുബൈര്‍ രാവിലെ ഏഴോടെ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ബൂത്തില്‍ വീല്‍ ചെയര്‍ ഇല്ലായിരുന്നു.
ഭിന്നശേഷിക്കാര്‍ക്കായി ബൂത്തില്‍ ഒരുക്കേണ്ട ആവശ്യമായ സൗകര്യമൊരുക്കാത്തതിനെതിരേ ഇദ്ദേഹം പ്രതിഷേധിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണ്ഡലത്തിലെ ചില ബൂത്തുകളില്‍ ഇത്തരത്തില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് സുബൈര്‍ സംഭവം ജില്ലാ കലക്ടറെ പരാതി അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കലക്ടറുടെ ഇടപെടലിലാണ് ബൂത്തുകളില്‍ വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറായതെന്ന് സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."