പെരുന്നാള്‍ ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി എസ്.കെ.എസ്.എസ്.എഫ്
കാഞങ്ങാട്: പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സ്‌നേഹ സ്പര്‍ശവുമായി എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍. പെരുന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി വയനാട്ടിലെ ആദിവാസികള്‍ക്കിടയിലാണ് ഇവരുടെ കാരുണ്യ സ്പര്‍ശം. എസ്.കെ.എസ്.എസ്. എഫ് വയനാട് ജില്ലാ വിഖായ വളണ്ടിയര്‍മാരുടെ സഹകരണത്തോടെയാണ് ആദിവാസികളിക്കിടയില്‍ സഹായങ്ങള്‍ കൈമാറിയത്. പെരുന്നാളും ഓണവും ഒരുമിച്ചുവന്നത് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മത മൈത്രിയുടെ പുതിയ രൂപം കെട്ടിപ്പടുത്തിയിരിക്കുകയാണ്. പെരുന്നാളിനും ഓണത്തിനും വേണ്ട അവശ്യ സാധങ്ങളാണ് കൂടുതലും കിറ്റുകളില്‍ ഉള്‍പ്പെടുത്തിയത്. ഇസ്‌ലാമിക് സെന്റര്‍-എസ്. കെ.എസ്.എസ്.എഫ് ഭാരവാഹികളായ സയ്യിദ് ഹാഷിം തങ്ങള്‍ ജമലുല്ലൈലി, ജാഫര്‍ അശ്‌റഫി, സഈദ് അസ്അദി പുഞ്ചാവി,റഷീദ് ഫൈസി, അബ്ബാസ് ദാരിമി, അഷ്‌റഫ് പടന്നക്കാട്, സിയാദ്, ആരിഫ് ഗല്ലി,ഷംസീര്‍, ഇസ്ഹാഖ്, മിദ്‌ലാജ്, മുര്‍ഷിദ്, ജംഷീര്‍, ഖലീല്‍, അഷ്‌കര്‍, വയനാട് ജില്ലാ വിഖായ പ്രവര്‍ത്തകരായസയ്യിദ് മുഹമ്മദ് ഷാഫി തങ്ങള്‍ അല്‍ ഹൈദറൂസി, ജാഫര്‍ യമാനി, അബൂബക്കര്‍ ദാരിമി, ഉനൈസ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."