സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് സംശയകരമായ ബന്ധം, ചെയര്‍ സ്ഥാനത്തു നിന്ന് മാറണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ യു.ഡി.എഫിന്റെ പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ് പ്രതിപക്ഷം ചോദ്യം ചെയ്തു. സ്പീക്കര്‍ക്ക് എതിരായ പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രമേയം സഭയ്ക്ക് മുമ്പാകെ വരുന്നത് തടയാന്‍ ശ്രമമുണ്ടായി. പ്രതിപക്ഷത്തിന്റെ നോട്ടീസിന് മനപ്പൂര്‍വം അനുമതി നല്‍കിയില്ല.
സ്പീക്കര്‍ക്ക് എതിരായ നോട്ടീസ് ഇപ്പോഴും നിലവിലുണ്ട്. ശ്രീരാമകൃഷ്ണന് ചെയറില്‍ നിന്നും മാറി നില്‍ക്കണം. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് സംശയകരമായ ബന്ധമുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സാങ്കേതികത മാറ്റി പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍ പ്രമേയം അവതരിപ്പിക്കാന്‍ 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന് സ്പീക്കര്‍ പ്രതികരിച്ചു. നിയമം മാറ്റാന്‍ തനിക്കാവില്ലെന്നും അജണ്ടയില്‍ ഇല്ലാത്ത വിഷയമാണിതെന്നും പറഞ്ഞ് സ്പീക്കര്‍ ഇടപെട്ടു.
ചെന്നിത്തലയുടെ ആവശ്യത്തിനെതിരെ സര്‍ക്കാരും രംഗത്തെത്തി. നിയമസഭ ചേരുന്ന തീയതി തീരുമാനിച്ചത് പ്രതിപക്ഷ നേതാവുമായ ആലോചിച്ച ശേഷമാണെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞു. സ്പീക്കര്‍ക്കെതിരെ ദുസ്സൂചനയുള്ള പരാമര്‍ശം രേഖയില്‍ പാടില്ല എന്നും എ.കെ ബാലന് ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ആദ്യ അവിശ്വാസ പ്രമേയം നേരിടുകയാണ് ഇന്ന്. കേരള നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് വി.ഡി സതീശന് എം.എല്‍.എ ഇന്ന് അവതരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."