ഇസ്ലാം പ്രതിനിധാനം ചെയ്യുന്നത് സര്‍വസാഹോദര്യം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
അജാനൂര്‍: ഐ.എസ് തീവ്രവാദികള്‍ക്ക് ഇസ്ലാമുമായി ബന്ധമില്ലെന്നും ഇസ്ലാം പ്രതിനിധാനം ചെയ്യുന്നത് സര്‍വസാഹോദര്യവും സമാധാനവുമാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നോര്‍ത്ത് ചിത്താരിയില്‍ നിര്‍മിച്ച ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം തീവ്രവാദത്തെ ഒരു ഘട്ടത്തിലും പിന്തുണച്ചിട്ടില്ല. അനാവശ്യ വിവാദങ്ങളുണ്ടാക്കി സാക്കിര്‍ നായിക്കിനെയടക്കമുള്ള മുസ്ലിംകളെ പ്രതികളാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം മതേതര ശക്തികള്‍ ചെറുത്തു തോല്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അസീസിയ്യാ മദ്റസാ പരിസരത്തെ ആനക്കര കോയക്കുട്ടി ഉസ്താദ് നഗറില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് നജ്മുദ്ദീന് പൂക്കോയ തങ്ങള്‍ കൂട്ടുപ്രാര്ഥനക്കു നേതൃത്വം നല്കി. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരെയും ശംസുല്‍ ഉലമാ അവാര്‍ഡ് ജേതാവ് മെട്രോ മുഹമ്മദ് ഹാജിയെയും ഹൈദരലി തങ്ങള്‍ അനുമോദിച്ചു.
സമസ്ത പൊതുപരീക്ഷയില്‍ അസീസിയ്യാ മദ്റസയില്‍ നിന്നു റാങ്കുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കു ആലിക്കുട്ടി മുസ്ലിയാര് അവാര്‍ഡുകള്‍ വിതരണം ചെയ്തു. 'വെളിച്ചം' ഉദ്ഘാടന സപ്ലിമെന്റ് ഹൈദരലി തങ്ങള്‍ മുബാറക് ഹസൈനാര്‍ ഹാജിക്ക് നല്കി പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് മുസ്ലിം സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രിസിഡന്റ് ടി.പി അലി ഫൈസി, അസീസ് അഷ്റഫി പാണത്തൂര്‍, കെ.ടി അബ്ദുല്ല ഫൈസി, ഇസ്മാഈല്‍ മൗലവി, ഉസ്മാന് മൗലവി, കെ.യു ദാവൂദ് ഹാജി, ശാകിര്‍ ഖാസിമി, സി.എച്ച് അബൂബക്കര്‍ ഹാജി, കബീര്‍ ഫൈസി, അഷ്റഫ് ദാരിമി, എം അബ്ദുല്‍ റഹ്മാന് ഹാജി, സ്വാലിഹ് കടവത്ത്, മീത്തല്‍ കുഞ്ഞാമദ് ഹാജി, പി മൊയ്തു, എന്‍.പി അബ്ദുല്‍ റഹ്മാന് മാസ്റ്റര്‍, സി.എച്ച് മുഹമ്മദ് ഹാജി, മാഹിന്‍ സിദ്ധീഖ്, പി ഇബ്രാഹിം, പി ഹമീദ്, പി അബ്ദുല്‍ റഹ്മാന് ഹാജി സംബന്ധിച്ചു. സ്വാഗത സംഘം രക്ഷാധികാരി അശ്റഫ് മിസ്ബാഹി അല്‍ അസ്ഹരി സ്വാഗതം പറഞ്ഞു. ഇന്നു വൈകുന്നേരം ഏഴിനു നടക്കുന്ന മത പ്രഭാഷണ സദസ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനാവും. അശ്റഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് മഹ്മൂദ് സഫ്വാന് തങ്ങള്‍ ഏഴിമല മജ്ലിസുന്നൂറിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."