HOME
DETAILS
MAL
ഒരാഴ്ചത്തെ വരുമാനം ദുരിതാശ്വാസത്തിന് നല്‍കാന്‍ തയാറായി ഓട്ടോ ഡ്രൈവര്‍
backup
August 26 2018 | 06:08 AM
നരിക്കുനി: പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരാഴ്ച ഓടി കിട്ടുന്ന മുഴുവന്‍ തുകയും നല്‍കാന്‍ തയാറായി കാവുംപൊയില്‍ പുതിയോത്ത് കിഷോര്‍. സ്വന്തമായി വാഹനമില്ലാത്ത കിഷോര്‍ മറ്റൊരാളുടെ വാഹനം ദിവസ വാടകക്കെടുത്താണ് ഈ സദുദ്യമത്തില്‍ പങ്കാളിയാകുന്നത്.
മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് രണ്ടു വര്‍ഷത്തോളം പാവപ്പെട്ട കിഡ്‌നി, കാന്‍സര്‍ രോഗികള്‍ക്ക് ഒ.പി ദിവസം സൗജന്യ യാത്ര നടത്തി ഈ യുവാവ് മാതൃകയായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന കിഷോര്‍ ഡെങ്കിപ്പനി മൂലം സ്വന്തം വണ്ടി വില്‍ക്കുകയും പിന്നീട് പച്ചക്കറി കടയില്‍ സഹായിയായി നില്‍ക്കുകയായിരുന്നു.
പ്രളയബാധിതരെ തനിക്ക് ആകുംവിധം സഹായിക്കാന്‍ വീണ്ടണ്ടും ഓട്ടോയുമായി ഇറങ്ങിയിരിക്കുകയാണ് കിഷോര്‍. ഒടുപറയിലാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. ഫോണ്‍: 7034701501.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."