കാരശ്ശേരിയില്‍ ലീഗ് പ്രത്യേക പാക്കേജ് നടപ്പിലാക്കും
മുക്കം: പ്രളയം മൂലം ദുരിതം വിതച്ച കാരശ്ശേരി പഞ്ചായത്തില്‍ മുസ്ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പാക്കേജ് നടപ്പിലാക്കാന്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു.
വിവിധ ഘട്ടങ്ങളായാണ് പാക്കേജ് നടപ്പിലാക്കുക. പ്രാഥമിക ഘട്ടത്തിന്റെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ ദുരിതാശ്വാസ കിറ്റുകള്‍, കുടിവെള്ളം, വിവിധ ക്യാംപുകളിലേക്കാവശ്യമായ സാധനങ്ങള്‍ എന്നിവ ഇതിനോടകം നല്‍കിക്കഴിഞ്ഞു. ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം വെള്ളപ്പൊക്ക ദുരിതം കൂടുതലായി നേരിടുന്ന കാരമൂല കാരാട്ട് കോളനിയില്‍ വെച്ച് തിങ്കളാഴ്ച രാവിലെ 10ന് നടക്കും. കോളനിയിലെ വാസയോഗ്യമല്ലാത്ത പത്തില്‍ പരം വീടുകള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ സ്ഥാപിച്ച് വാസയോഗ്യമാക്കുകയെന്നതാണ് ഒന്നാം ഘട്ടത്തിലെ പ്രധാന പ്രവൃത്തിയെന്ന് നേതാക്കള്‍ അറിയിച്ചു.
നേതൃയോഗം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. കോയ അധ്യക്ഷനായി. ഇ.പി ബാബു, എ.കെ സാദിഖ്, സലാം തേക്കുംകുറ്റി, അബൂബക്കര്‍ ചാലൂളി, അടുക്കത്തില്‍ മുഹമ്മദ് ഹാജി, എം.കെ സൈതാലി, എന്‍.പി കാസിം, നിസാം കാരശ്ശേരി, പി.പി.എസ് ഷിഹാബ്, റഹൂഫ് കൊളക്കാടന്‍, മുനീര്‍ തേക്കുംകുറ്റി സംസാരിച്ചു. പീര്‍ മുഹമ്മദ് സ്വാഗതവും പി.എം സുബൈര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."