HOME
DETAILS
MAL
ആദിവാസികള്‍ തോക്കിന്‍ കാവലില്‍ വോട്ട് ചെയ്തു
backup
April 24 2019 | 06:04 AM
കരുളായി: ജില്ലയിലെ വനത്തിനുള്ളിലെ ഏക പോളിങ് ബൂത്തും ആദിവാസികള്‍ക്ക് മാത്രമുള്ളതുമായ നെടുങ്കയം പരിസ്ഥിതി പഠനകേന്ദ്രത്തില്‍ ഇത്തവണ കനത്ത പോളിങ്. ഉള്‍വനത്തില്‍ അധിവസിക്കുന്ന പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട ഗുഹാവാസികളായ ആദിവാസികള്‍ ഉള്‍പ്പെടെ ഈ ബൂത്തില്‍ 467 വോട്ടര്‍മാരാണുള്ളത്.ഇതില്‍ 304 പേര്‍ വോട്ട് രേഖപ്പെടുത്തി. മാഞ്ചീരി, കുപ്പമല, പൂച്ചപാറ, മീന്‍മുട്ടി, നാഗമല, പാണപുഴ, മണ്ണള, എന്നിവിടങ്ങളിലെ ചോലനായ്ക്കര്‍ ഈ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."