കരുണയുടെ കൈയൊപ്പില്‍ നാട് കരകയറുന്നു
മാവൂര്‍: ഡി.സി.എഫ് ചെറുപ്പയുടെ നേതൃത്വത്തില്‍ മാവൂരിലെ വിവിധ ഭാഗങ്ങളിലെ പ്രളയ ബാധിതര്‍ക്കുള്ള 1,15,000 രൂപയുടെ ദുരിതാശ്വാസ ഫണ്ട് വിതരണം മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൂസ വള്ളിക്കാടന്‍ തെങ്ങിലക്കടവ് പരേതനായ ശ്രീധരന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഡി.സി.എഫ് സെക്രട്ടറി വി.കെ ഷെരീഫിന് കൈമാറികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
ജോ. സെക്രട്ടറി എ.കെ ഫാസില്‍ സെക്രട്ടേറിയറ്റ് മെംബര്‍മാരായ അയ്യൂബ്, ജനീസ്, ഹുസൈന്‍കുട്ടി, ശറഫുദ്ദീന്‍, ഇല്യാസ്, മെംബര്‍മാരായ സി.കെ അന്‍വര്‍, സലാഹുദ്ദീന്‍, എം.പി ഫാസില്‍, കെ.എം ഹസീബ്, റാഷിദ്, ജംഷീര്‍, മുസമ്മില്‍, ടി.പി റിയാസ്, ഹംനാസ്, എം.കെ നൗഫല്‍ സംബന്ധിച്ചു.
പന്തീരങ്കാവ്: പന്തീരാങ്കാവില്‍ ലോട്ടറി ടിക്കറ്റ് വില്‍പനക്കാരായ നാരണയന്‍ 1,11,111 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോം കൊബേങ്ക് പന്തീരാങ്കാവ് മുഖാന്തിരം നല്‍കി. കൊളാട്ട് ശങ്കരന്‍, ഭാര്യ ബേബി സുധ എന്നിവര്‍ അന്‍പതിനായിരവും നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുക ഏറ്റുവാങ്ങി കോംകോ സെക്രട്ടറിയെ ഏല്‍പിച്ചു. ചടങ്ങില്‍ കോംകോ ഡയരക്ടര്‍മാരായ രവി പറശ്ശേരി, ഇ.ടി ബാലകൃഷ്ണന്‍, കോംകോ ജീവനക്കാര്‍, സി.പി.എം പന്തീരാങ്കാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുഗതന്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."