HOME
DETAILS
MAL
നാദാപുരത്ത് പനി വ്യാപിക്കുന്നു; ആശുപത്രിയില്‍ വന്‍ തിരക്ക്
backup
August 26 2018 | 06:08 AM
നാദാപുരം: പ്രദേശത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു. പനി ബാധിച്ച് നിരവധി പേരാണ് താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. കാലവര്‍ഷത്തില്‍ വിട്ടുനിന്ന പകര്‍ച്ചപ്പനിയാണ് ഇടവേളയ്ക്കു ശേഷം പടര്‍ന്നുപിടിക്കുന്നത്.
ശക്തമായ മഴ മാറിയതോടെ നൂറുകണക്കിനാളുകളാണ് സ്വാകാര്യ ആശുപത്രി ഉള്‍പ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ എത്തുന്നത്. വളയം, ചുഴലി തുടങ്ങിയ മലയോര മേഖലകളിലും പനി വ്യാപകമാണ്. ഇന്നലെ താലൂക്ക് ആശുപത്രിയില്‍ ഉച്ചവരെ പ്രവര്‍ത്തിച്ച ഒ.പിയില്‍ രോഗികളെ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാതെ രാത്രിയിലും നിരവധി പേര് അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തി. വിശ്രമവും ആന്റിബയോട്ടിക്കുകളുടെ ഉപയോഗവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."