'അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത്': ക്ഷോഭിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ചതിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതിനിടെ സഭയില്‍ നാടകീയ സംഭവങ്ങള്‍. പ്രമേയത്തെ അനുകൂലിക്കുന്നതായി സഭയെ അറിയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു.
സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും പുറത്ത് അദാനിയെ എതിര്‍ക്കുന്ന സര്‍ക്കാര്‍ രഹസ്യമായി പിന്തുണയ്ക്കുകയാണ് ചെയ്തത്. നടന്നത് ദുരൂഹമായ ഇടപാടാണ്. എന്തുകൊണ്ട് കണ്‍സള്‍ട്ടന്‍സി സിയാലിനെ ഏല്‍പ്പിച്ചില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രി ക്ഷുഭിതനായാണ് മറുപടി നല്‍കിയത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനെ തടസപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തിയതിനെ ഇതാണോ മര്യാദയെന്ന് അദ്ദേഹം ചോദിച്ചു. പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."