വോട്ടാവേശം നിറഞ്ഞ് നാട്
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ മുഴുവന്‍ മണ്ഡലത്തിലും മികച്ച പോളിങ്. പോളിങ് ആരംഭിച്ച രാവിലെ ഏഴു മുതല്‍ മുഴുവന്‍ ബൂത്തുകളിലും വോട്ടു ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മിക്ക ബൂത്തുകളിലും പോളിങ് ശതമാനം കുതിച്ചുകയറി. സംസ്ഥാനത്ത് തന്നെ മികച്ച പോളിങ് രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ ഒന്നായി കാസര്‍കോട് മാറി. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായി ബൂത്തുകളില്‍ എത്തിയവര്‍ സമ്മതിദാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു. നിയോജക മണ്ഡലത്തിലെ ഒരു ലക്ഷത്തോളം വരുന്ന കന്നിവോട്ടര്‍മാരും ഇന്നലെ ബൂത്തിലെത്തി. ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. വിവിധ ബൂത്തുകളില്‍ വോട്ട് ആരംഭിക്കുന്നതിനു മുമ്പും തുടങ്ങിയ ശേഷവും യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടെടുപ്പ് മണിക്കൂറുകളോളം തടസ്സപ്പെടാന്‍ കാരണമായി. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളിലാണ് രാവിലെ മുതല്‍ കനത്ത പോളിങ് രേഖപ്പെടുത്തിയത്. കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളില്‍ പതുക്കെയാണ് പോളിങ് ആരംഭിച്ചതെങ്കിലും പിന്നീട് 2014 തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിലേക്ക് വോട്ടിങ് ശരാശരി ഉയര്‍ന്നു.
പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും കുടുംബവും ഉദുമ നിയോജക മണ്ഡലത്തിലെ ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കം ജി.യു.പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പി. കരുണാകരനും ഭാര്യ ലൈലാ കരുണാകരനും നീലേശ്വരം എന്‍.കെ.ബി.എം എ.യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. കാസര്‍കോട് ലോക്‌സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്‍ നീലേശ്വരം പേരോല്‍ ഐ.ടി.ഐയില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഭാര്യ സുധയോടൊന്നിച്ചെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി മുള്ളേരിയ കുണ്ടാറില്‍ ബൂത്ത് നമ്പര്‍ 175ല്‍ രാവിലെ ഏഴിനെത്തി കുടുംബസമേതം വോട്ട് രേഖപ്പെടുത്തി.
യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ട് ചെയ്യാന്‍ സ്വദേശമായ കൊല്ലം ജില്ലയിലെ ഇരവിപുരത്തേക്ക് പോയില്ല. അദ്ദേഹം മണ്ഡലത്തിലെ ബൂത്തുകള്‍ സന്ദര്‍ശിച്ച് മണ്ഡലത്തില്‍ സജീവമായി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി മൊഗ്രാല്‍ ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
എന്‍.എ നെല്ലിക്കുന്ന് എണ്ടംണ്ടണ്ട.ണ്ടഎണ്ടണ്ടണ്ടണ്ടല്‍.എ നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍സെക്കഡറി സ്‌കൂളിലെ 141-ാം ബൂത്തില്‍ ആദ്യവോട്ടര്‍ ആയി വോട്ട് ചെയ്തു. കൂട്ടക്കനി ഗവ. യുപി സ്‌കൂളിലെ 132-ാം നമ്പര്‍ പോളിങ് ബൂത്തിലാണ് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ വോട്ട് രേഖപ്പെടുത്തിയത്.
എം. രാജഗോപാലന്‍ എണ്ടം.എണ്ടണ്ടണ്ടണ്ടല്‍.എ കയ്യൂര്‍ ഗവ. മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 30-ാം നമ്പര്‍ ബൂത്തിലും വോട്ടവകാശം വിനിയോഗിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മുഴക്കോം ഗവ. യു.പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ പള്ളിക്കര എ.യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
ബോവിക്കാനം സ്വദേശിയും കന്നഡ സിനിമാതാരവുമായ മഹിമ നമ്പ്യാര്‍ കാസര്‍കോട് നിയോജക മണ്ഡലത്തിലെ ഐ.എച്ച്.എസ് നായന്മാര്‍മൂലയിലെ ബൂത്തില്‍ വോട്ട് ചെയ്തു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് ബേക്കല്‍ ജി.എഫ്.എച്ച്.എസ് സ്‌കൂളിലെ ബൂത്തില്‍ കുടുംബത്തോടൊപ്പമൊത്തി വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."