വീടു വിട്ടിറങ്ങി മടുത്ത് കാക്കത്തോട് കോളനിക്കാര്‍ ആറുമാസത്തിനകം പുനരധിവസിപ്പിക്കും
സുല്ത്താാന് ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട് കോളനിക്കാരുടെ പുനരധിവാസം ആറുമാസത്തിനുള്ളില്‍ നടപ്പാക്കാന്‍ തീരുമാനം.
കഴിഞ്ഞദിവസം ഐ.സി ബാലക്യഷ്ണന് എം.എല്‍.എയുടെ നേതൃത്വത്തില്‍ കല്ലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്യാംപില്‍ നടന്ന യോഗത്തിലാണ് തീരുമാനം. തീരുമാനം യാഥാര്‍ഥ്യമായാല്‍ വര്‍ഷങ്ങളായുള്ള കാക്കത്തോട് കോളനിക്കാരുടെ ദുരിതത്തിന് അറുതിയാകും.
എല്ല മഴക്കാലത്തും വെള്ളത്തില്‍ മുങ്ങുന്ന കോളനിക്കാരെ താല്കാലികമായി കല്ലൂരിലെ സ്കൂളിലേക്ക് മാറ്റും. മഴ തീരുതോടെ തിരിച്ച് വിടുകളിലേക്കും. ഇതിന് പരിഹാരമായാണ് പുനരധിവാസ പദ്ധതി ആവിഷ്കരിച്ചിരിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് ക്യാംപ് പിരിച്ച് വിട്ട സമയത്ത് കോളനിക്കാര്‍ വിടുകളിലേക്ക് മടങ്ങി പോകാന്‍ തയ്യാറായിരുന്നില്ല.
തങ്ങളുടെ പുനരധിവാസം ഉറപ്പാക്കാതെ മടങ്ങില്ലെന്ന നിലപാടാണ് കോളനിക്കാര്‍ സ്വികരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍കുമാര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുനരധിവസിപ്പിക്കാനുള്ള ഭൂമി എറ്റെടുക്കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് വിടുകളിലേക്ക് മടങ്ങാതെ ക്യാംപുകളില്‍ കഴിഞ്ഞിരുന്നവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."