അവിശ്വാസ പ്രമേയ ചര്‍ച്ച കത്തിക്കയറി, ഇന്ന് കൊവിഡ് കണക്കില്ലേ...പത്രമോഫിസിലേക്ക് വിളിയോടുവിളി
തിരുവനന്തപുരം: നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച കത്തിക്കയറുകയാണ്. ചര്‍ച്ച എഴുമണിക്കൂര്‍ പിന്നിട്ടിട്ടും ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുകയാണ്. അതിനിടയില്‍ എല്ലാദിവസവും വൈകിട്ട് ആറുമണിക്ക് പ്രഖ്യാപിക്കുന്ന കൊവിഡ് കണക്ക് പുറത്തുവിടാന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഓഫിസും മറന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി ക്വാറന്റൈനില്‍ കഴിഞ്ഞപ്പോഴും പി.ആര്‍.ഡി വകുപ്പും ആരോഗ്യ വകുപ്പും ഈ കണക്ക് കൃത്യമായി പുറത്തുവിട്ടിരുന്നു. ഞായറാഴ്ചപോലും ഒഴിവു നല്‍കിയിട്ടില്ല. എന്നാല്‍ ഇന്ന് നിയമസഭാ സമ്മേളനം നീണ്ടതുകൊണ്ടാണോ എന്നറിയില്ല, ഇതുവരേ അവരും കണക്കു പുറത്തുവിട്ടിട്ടില്ല. അതാത് ജില്ലകളില്‍ പി.ആര്‍.ഡി ഈ കണക്ക് പ്രസിദ്ധീകരിക്കാറുണ്ട്.
അതും വൈകിട്ട് ഏഴുമണിയായിട്ടും പുറത്തുവിട്ടിട്ടില്ല. നിയമസഭാ സമ്മേളനമുള്ളതിനാല്‍ ഇന്ന് കൊവിഡ് കണക്കുണ്ടാകില്ലെന്ന അറിയിപ്പും ലഭിച്ചിട്ടില്ല. നിയമസഭാ സമ്മേളനം ഉള്ളതിനാല്‍ ഇന്ന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുകയില്ലേ എന്നാണ് പലരും പത്രമോഫിസില്‍ വിളിച്ച് ചോദിച്ച് ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."