കുറഞ്ഞ നിരക്കില്‍ ഒമാനിലേക്കും അല്‍ഹിന്ദ് ചാര്‍ട്ടര്‍ വിമാനങ്ങള്‍
കോഴിക്കോട്: കൊവിഡ് 19 കാരണമായി നാട്ടില്‍ നിന്നും ഒമാനിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അല്‍ഹിന്ദ് ട്രാവല്‍സ്.
മറ്റു വിമാനകമ്പനികള്‍ ഒമാനിലേക്ക് നാല്‍പതിനായിരത്തിനു മുകളിലുള്ള കൂടിയ നിരക്കില്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കുമ്പോള്‍ ഒമാന്‍ ഗവണ്‍മെന്റിന്റെ ' മൊഫ' അപ്പ്രൂവലും ടിക്കറ്റും ഉള്‍പ്പെടെ 29800 രൂപക്കാണ് അല്‍ഹിന്ദ് യാത്ര സൗകര്യമൊരുക്കുന്നത്.
സെപ്റ്റംബര്‍ നാലിന് കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും അഞ്ചിനു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും മസ്‌ക്കറ്റിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങള്‍ പുറപ്പെടുമെന്ന് അല്‍ഹിന്ദ് റീജിയണല്‍ മാനേജര്‍ യാസിര്‍ മുണ്ടോടന്‍ അറിയിച്ചു. ഒമാനില്‍ നിന്നും കേരളത്തിലേക്കും ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
അല്‍ഹിന്ദ് ട്രാവല്‍സിന്റെ ഇന്ത്യയിലെ എല്ലാ ഓഫിസുകളിലും മസ്‌ക്കറ്റ് ഓഫിസിലും ബുക്കിംഗ് സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 9446005784, 9446005860,9446005850,00968 9887 9830 എന്നീ നമ്പറുകളില്‍ ബന്ധപെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."