നെന്മേനിയില്‍ സിപിഐ എംഎല്‍ നേതൃത്വത്തില്‍ ഭൂമി കൈയേറ്റം: സമരനേതാക്കള്‍ അറസ്റ്റില്‍, പൊലിസ് തല്ലിച്ചതച്ചതായും ആദിവാസികള്‍
കല്‍പ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തിലെ തൊവരിമലയിലെ ഭൂമി കൈയേറ്റം ഒഴിപ്പിച്ചു. സമരസമിതി നേതാക്കളായ എം.പി കുഞ്ഞിക്കണാരന്‍, കെ.ജി മനോഹരന്‍, രാജേഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ അറസ്റ്റിന് വിസമ്മതിച്ചവരേ പൊലിസ് തല്ലിച്ചതച്ചതായി ആദിവാസികള്‍ ആരോപിച്ചു.
സിപിഐ എംഎല്‍ നേതൃത്വത്തിലുള്ള ഭൂസമര സമിതിയാണ് പൊലിസും ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയില്‍ മുഴകിയ സമയത്ത് ആസൂത്രിതമായ ഭൂമി കയ്യേറ്റം നടത്തിയത്.
ഈ കയ്യേറ്റമാണ് പൊലിസും വനം വകുപ്പും ചേര്‍ന്ന് ഒഴിപ്പിച്ചത്. കയ്യേറ്റ ഭൂമിയിലേക്ക് മാധ്യമങ്ങളെപോലും കടത്തിവിടാതെയായിരുന്നു ഒഴിപ്പിക്കല്‍.
പൊലിസ് മര്‍ദിച്ചതായി ആദിവാസികള്‍ ആരോപിച്ചു. നൂറു കണക്കിന് സമക്കാര്‍ ഇപ്പോഴും കയ്യേറ്റ ഭൂമിയിലുണ്ട്.
13 പഞ്ചായത്തുകളില്‍ നിന്നായി സംഘടിച്ചെത്തിയ ആദിവാസികളും മറ്റ് ഭൂരഹിതരും അടക്കം ആയിരത്തോളം കുടുംബങ്ങള്‍ ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ഭൂമി കയ്യേറി അവകാശം സ്ഥാപിച്ചതെന്നാണ് കരുതുന്നത്.
അതീവ രഹസ്യ സ്വഭാവത്തോടെ നടത്തിയ കയ്യേറ്റം പരിസരവാസികള്‍ പോലും അറിഞ്ഞിരുന്നില്ല. തോട്ടത്തിനുള്ളിലെ പഴയ ബംഗ്ലാവടക്കമുള്ള കെട്ടിടങ്ങളില്‍ സമരക്കാര്‍ നിലയുറപ്പിച്ച ശേഷമാണ് പൊലിസ് സംഭവമറിഞ്ഞത്. വിവരം ചോരാതിരിക്കാന്‍ ഫോണ്‍ പോലും ഉപയോഗിക്കാതെയായിരുന്നു സംഘാടകര്‍ സമരക്കാരെ സംഘടിപ്പിച്ചത്.
70കളില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഈ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ഉള്‍പ്പെടെ നേരത്തെ സമരം നടത്തിയിരുന്നു. പിടിച്ചെടുത്ത ഭൂമിയില്‍ കൃഷിയിറക്കാനായിരുന്നു സമരക്കാരുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."