സഊദിയിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് സ്പോൺസർമാരോടൊപ്പം കര മാർഗ്ഗം പ്രവേശനം അനുവദിച്ചു
റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ പുറം രാജ്യങ്ങളിൽ നിന്നും സഊദിയിലേക്കുള്ള പ്രവേശന നിരോധനത്തിന് ഇളവ് വരുത്തുന്നു. ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് കര മാർഗ്ഗം സ്പോൺസർമാരോട് കൂടെ രാജ്യത്ത് പ്രവേശിക്കാനാണു അനുമതി നൽകുന്നത്. സ്വദേശി പൗരന്മാർക്കും അവരുടെ സഊദികളല്ലാത്ത കുടുംബാംഗങ്ങൾക്കും ഗാർഹിക തൊഴിലാളികൾക്കുമാണു ഇങ്ങനെ പ്രവേശനാനുമതി ലഭിക്കുക. വിദേശി ഭാര്യമാര്‍ക്കും മക്കള്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കുമായാണ് അതിർത്തികളിൽ പ്രവേശനം അനുവദിക്കുകയെന്നു സഊദി ജവാസാത്ത് വ്യക്തമാക്കി.
ചില മാർഗ്ഗ നിർദേശങ്ങളോടെയാണ് പ്രവേശനം അനുവദിക്കുക. കൂടെയുള്ളവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ സ്വദേശികൾ ഹാജരാക്കിയിരിക്കണം. കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കുന്ന 48 മണിക്കൂറിനുള്ളിലുള്ള പരിശോധനാ ഫലം കരുതണം, തുടങ്ങിയ കാര്യങ്ങളാണ് പാലിക്കേണ്ടത്. നിലവിൽ സഊദി-ബഹ്‌റൈൻ അതിർത്തി പ്രദേശമായ കിംഗ് ഫഹദ് കോസ്‌വേ, ഖഫ്‌ജി, ബത്‌ഹ, റുകഇ എന്നീ നാലു അതിർത്തികളിലൂടെയാണു സഊദിയിലേക്ക് ഇപ്രകാരം പ്രവേശനം അനുവദിക്കുന്നത്. വൈകാതെ എല്ലാ അതിര്‍ത്തികളും ഇപ്രകാരം തുറക്കുമെന്നാണ് റിപ്പോർട്ടുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."