ഷോക്കേറ്റ വീട്ടമ്മയെ ആദിവാസി യുവാവ് രക്ഷിച്ചു
വെള്ളമുണ്ട: വാഴത്തോട്ടത്തില്‍ ഷോക്കേറ്റ വീട്ടമ്മയുടെ ജീവന് ആദിവാസി യുവാവിന്റെ മനോസാന്നിധ്യത്തില് രക്ഷപ്പെട്ടു.
തരുവണ തൊണ്ണമ്പറ്റയിലെ തിരുമോത്ത് കുന്ന് കോളനിയിലെ ഗോപിയാണ് അയല്‍വാസിയായ പുതിയോട്ടില്‍ ഇബ്രാഹിമിന്റെ ഭാര്യ ആമിന(60)യുടെ ജീവന് തുണയായത്. കഴിഞ്ഞ ദിവസം ഇവരുടെ വീടിനോട് ചേര്‍ന്ന വയലില്‍ നിന്നും തൊട്ടടുത്ത് കോളനി നിവാസികള്‍ക്ക് നല്‍കാനായി വാഴക്കുല വെട്ടുന്നതിനിടെ ഇവര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഉച്ചത്തില്‍ നിലവിളിച്ചത് കേട്ട് ഓടിയെത്തിയ ഗോപിയെ തന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ നിന്നും ആമിന തടഞ്ഞെങ്കിലും ഗോപി അണിഞ്ഞ മേല്‍ വസ്ത്രമൂരി വീട്ടമ്മയുടെ ദേഹത്തിട്ട് വലിച്ചെടുക്കുയായിരുന്നു. പിന്നീട് ഇവരെ തരുവണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പും ഈ വയലില്‍വച്ച് കോളനിയിലെ കര്‍ത്ത ഇവരുടെ മകന് ഗോകുല്‍ എന്നിവര്‍ക്കും ഷോക്കേറ്റിരുന്നു. വാഴക്ക് കാറ്റ് പിടിക്കാതിരിക്കാന്‍ കെട്ടിയ അലൂമിനിയം കമ്പികളില്‍ നിന്നാണ് ഷോക്കേറ്റത്. ഇത് പ്രകാരം വെള്ളമുണ്ട സെക്ഷന്‍ ഓഫിസില്‍ വിവരമറിയിച്ചെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."