HOME
DETAILS
MAL
വടകര തിരിച്ചുപിടിക്കും: പി. ജയരാജന്
backup
April 24 2019 | 07:04 AM
കൂത്തുപറമ്പ്: ഇത്തവണ വടകര മണ്ഡലം വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്. യു.ഡി.എഫ്, ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും പാട്യം കോങ്ങാറ്റ എല്‍.പി സ്കൂളിലെ 41ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സ്ഥാനാര്‍ഥിയായപ്പോള്‍ തന്നെ വടകര തിരിച്ചുപിടിക്കുമെന്നു ഞങ്ങള്‍ പറഞ്ഞിരുന്നു. എല്‍.ഡി.എഫാണ് ജനാധിപത്യവും മതേതരത്വവും പുലര്‍ത്തുന്ന നിലപാട് സ്വീകരിക്കുന്നത്. അതിനാല്‍ ഇടതുമുന്നണിക്ക് അനുകൂലമായ മാറ്റം പ്രതീക്ഷിക്കുന്നതായും പി. ജയരാജന് പറഞ്ഞു. ഭാര്യ യമുനക്കൊപ്പം എത്തിയാണു പി. ജയരാജന് വോട്ടുരേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."