വാഹന ഉടമകളെ വട്ടം കറക്കി ഇന്‍ഷൂറന്‍സ് കമ്പനികള്‍
പട്ടാമ്പി: ഇന്‍ഷൂറന്‍സ് കമ്പനികളുടെ അശാസ്ത്രീയ തരം തിരിവും ആര്‍.ടി.എ ഓഫീസിലെ ജീവനക്കാരുടെ പിടിവാശിയും വാഹന ഉടമകളെ വട്ടം കറപ്പിക്കുന്നതായി പരാതി.
ആപ്പെ ഫോര്‍ വീലര്‍ ഉടമയായ കക്കാട്ടിരി കുമ്പ്ര ആലി കുട്ടി ഇതു സംബന്ധിച്ചുളള പരാതികളുടെ പകര്‍പ്പ് മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്ക് നല്‍കി. സ്വയം തൊഴില്‍ കണ്ടത്തുന്നതിന് വേണ്ടി വാങ്ങിയ വാഹനത്തില്‍ 900 കി.ഗ്രാം ചരക്ക് കയറ്റാവുന്ന വാഹനത്തിന് 1672 1 രൂപ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സായി നിജപ്പെടുത്തിയ നടപടിയാണ് പരാതിക്ക് ഇടവരുത്തിയിരിക്കുന്നത്.
എന്ത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ് രണ്ട് ടണ്ണിലധികം ഭാരം കയറ്റാവുന്ന മിനിലോറിയുടെ തിന് തുല്യമായി ആ പ്പെ ഫോര്‍ വീലറിന് തുക ഈടാക്കുന്നതിനെതിരെ പരക്കെ ഇതിനകം തന്നെ പരാതി ഉയര്‍ന്നിട്ടുണ്ട്.
അതെ സമയം വര്‍ഷംതോറും 3600 രൂപ ക്ഷേമനിധിയില്‍ നിര്‍ബന്ധപൂര്‍വ്വം അന്യായമായി അടപ്പിച്ചതായും പരാതിയില്‍ പറയുന്നു.' 60 വയസ്സ് കഴിഞ്ഞ വര്‍ക്ക് ക്ഷേമനിധിയിലേക്ക് പണം അടക്കേണ്ടതില്ല എന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോളാണ് ഏജന്റുമാരുടെ മാമൂലുകളില്‍ അകപ്പെട്ട് തുക വസൂലാക്കുന്നത്.
ഇക്കാര്യം ബന്ധപ്പെട്ട ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ക്ഷേമനിധി ഓഫീസില്‍ നിന്നും അനുമതിപത്രം വാങ്ങി വരുവാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ കൊളളരുതായ്മകള്‍ക്കെതിരെ പരിഹാരം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണ് വാഹന ഉടമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."