കാന്തല്ലൂരിലെ വെളുത്തുള്ളി പാടങ്ങള്‍ക്ക് വ്യാപക നാശം
മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ കര്‍ഷകര്‍ ലാഭകരമായി കൃഷിചെയ്തിരൂന്ന വിളയാണ് വെളുത്തുള്ളി.
കാലവര്‍ഷത്തില്‍ കാന്തല്ലൂരിലെ വെളുത്തുള്ളിപാടങ്ങള്‍ കൂട്ടത്തോടെ നശിച്ചതാണ് വെളുത്തുള്ളികര്‍ഷകരെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് . കാന്തലൂരിലെ ഗുഹനാഥപുരം , ചെങ്കല്ലാര്‍, എന്നിവടങ്ങളില്‍ കൃഷിചെയ്ത ഹെക്ടര്‍ കണക്കിന് വെളുത്തുള്ളിപ്പാടങ്ങളാണ് വെള്ളത്തിനടിയിലായത് . പാമ്പാറിന്റെ കൈവഴിയായ ചെങ്കല്ലാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മണ്ണും എക്കലും അടിഞ്ഞ് വെളുത്തുള്ളി ചെടികള്‍ മണ്ണിനടിയിലായി. വെള്ളം ഇറങ്ങിയതോടെ കര്‍ഷകര്‍ തൊഴിലാളികളെ ഉപയോഗിച്ച് മണ്ണിനടിയില്‍ നിന്നൂം വെളുത്തുള്ളി പിഴുതെടുക്കുന്ന ജോലികളാണ് ചെയ്തു വരുന്നത് വെളുത്തുള്ളി വില്‍ക്കാന്‍ കഴിയില്ല എങ്കിലും അടിഞ്ഞുകൂടിയ ചെളിയുടെ അടിയില്‍ നിന്നും വിളകള്‍ എടുക്കുന്ന ജോലിക്ക് കൂലിയിനത്തില്‍ വന്‍ തുക ചിലവഴിക്കേണ്ടി വരുന്നു.
കഴിഞ്ഞ ഓണ സീസണില്‍ കര്‍ഷകര്‍ക്ക് ഒരു കിലോ ഗ്രാം വെളുത്തുള്ളിക്ക് 100 രൂപ മുതല്‍ 150 രൂപ വരെ ശരാശരി വില ലഭിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ 50 രൂപക്ക് പോലും വാങ്ങാന്‍ ആളില്ലാത്ത സാഹചര്യമാണ്.
കാലവര്‍ഷത്തില്‍ ശബരി- പഴനി തീര്‍ത്ഥാടന പാതയുടെ ഭാഗമായുള്ള മൂന്നാര്‍ - മറയൂര്‍ റോഡ് വിവിധ ഭാഗങ്ങളില്‍ താത്കാലിക സംവിധാനം പോലും ഒരുക്കാന്‍ കഴിയത്ത വിധം പൂര്‍ണ്ണമായും വാഹന ഗതാഗതം പുനസ്ഥാപിക്കാത്തതാണ് കര്‍ഷകരെ വെട്ടിലാക്കിയിരിക്കുന്നത്.വിലക്കുറവാണെങ്കിലും തമിഴ്‌നാട്ടിലോ മറ്റും വിളകള്‍ എത്തിച്ച് വില്‍പന നടത്താനുള്ള ശ്രമത്തിലാണ് കാന്തല്ലൂരിലെ കര്‍ഷകര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."