HOME
DETAILS
MAL
വോട്ട് ചെയ്യാന്‍ വന്നയാളെ പശു കുത്തിപ്പരുക്കേല്‍പ്പിച്ചു
backup
April 24 2019 | 07:04 AM
തളിപ്പറമ്പ്: വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന വയോധികനെ പശുകുത്തി പരുക്കേല്‍പ്പിച്ചു. കരിമ്പം അള്ളാംകുളം നൂര്‍ ജുമാമസ്ജിദിന് സമീപത്തെ കായക്കൂല്‍ അബ്ദുല്ലകുട്ടി എന്ന കുട്ടിക്ക(74)ക്കാണ് പരുക്ക്. ഇദ്ദേഹം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ 7.30 നായിരുന്നു സംഭവം. കരിമ്പം ഗവ.എല്‍.പി സ്കൂളിലെ 86 നമ്പര്‍ ബൂത്തില്‍ വോട്ട്ചെയ്യാനെത്തിയ അബ്ദുല്ലകുട്ടിയെ സ്കൂളിന് സമീപത്തെ വീട്ടിലുള്ള പശു പുറത്തേക്കോടി വരുന്നതിനിടയില്‍ കുത്തി തെറിപ്പിക്കുകയായിരുന്നു. വീഴ്ചയില്‍ മുഖത്തും കൈക്കും തലക്കും പരുക്കേറ്റ അബ്ദുല്ലകുട്ടിയെ വോട്ട് ചെയ്യാനെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."