പ്രളയത്തില്‍ നിരവധി പേരെ രക്ഷപ്പെടുത്തിയ ശിവന് കിടപ്പാടം നഷ്ടപ്പെട്ടു
പറവൂര്‍: മലവെള്ളത്തിന്റെ കുത്തിയൊഴുക്കും കലിതുള്ളി പെയ്യുന്ന മഴയും വകവയക്കാതെ തന്റെ അഞ്ചു പേര്‍ കയറുന്ന വഞ്ചിയില്‍ ജീവന്‍ പണയപ്പെടുത്തി ശിവന്‍ രക്ഷപ്പെടുത്തിയത് നിരവധി പേരെയാണ്.
വെള്ളമെല്ലാം ഇറങ്ങിയപ്പോള്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന മാഞ്ഞാലി തേലത്തുരുത്ത് വലിയപറമ്പില്‍ ശിവനും ഭാര്യയും വീട് ക്ലീന്‍ ചെയ്യാനെത്തിയപ്പോള്‍ വീട് കണ്ട് തലയില്‍ കൈവച്ച് മരവിച്ച് നിന്നു പോയി. ഓട് മേഞ്ഞ വീടിന്റെ ഒരു ഭാഗം തകര്‍ന്ന നിലയിലായിരുന്നു. വെള്ളം കയറിയപ്പോള്‍ കയ്യില്‍ കിട്ടിയതെല്ലാം കൊണ്ടു പോയെങ്കിലും സ്ഥലത്തിന്റെ ആധാരവും റേഷന്‍ കാര്‍ഡും ടി.വിയും വസ്ത്രങ്ങളുമെല്ലാം നശിച്ചുപോയി.
വെള്ളപൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ 60 പ്പരം ആളുകളെ തന്റെ ചെറുവഞ്ചിയില്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഒരു ഗര്‍ഭിണിയും 96 വയസും 92 വയസും പ്രായമുള്ള വൃദ്ധദമ്പകളേയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ചാരിദാര്‍ത്യമുണ്ടെങ്കിലും അവസാനം വഞ്ചിയും ഒഴുക്ക് അപഹരിച്ച് കൊണ്ട് പോയത് താങ്ങാനാവുന്നില്ല. മത്സ്യതൊഴിലാളിയായ ശിവന്റെ ജീവനോപാധിയായിരുന്നു വഞ്ചി. സ്ഥലം പാട്ടത്തിനെടുത്ത് 200 വാഴകൃഷി നടത്തിയിരുന്നു. വാഴകളെല്ലാം കുലച്ചു. വാഴതോട്ടത്തില്‍ വെള്ളം കയറിയതിനാല്‍ വാഴകളെല്ലാം പഴുത്ത് നശിച്ചു. ഒരു പോത്തുണ്ടായിരുന്നത് വെള്ളപൊക്കത്തില്‍ ചത്തുപോയി. ഇനിയെല്ലാം സര്‍ക്കാരിന്റെ കയ്യിലാണ്. ഭാര്യ കനക, മകള്‍ ലിജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."