HOME
DETAILS

കേരളത്തിലെ അധികാര വികേന്ദ്രീകരണം ഇന്നുവരെ

  
backup
August 25 2020 | 00:08 AM

decentralization-881328-2020

 


അധികാര വികേന്ദ്രീകൃത ആസൂത്രണ രംഗങ്ങളില്‍ ഇന്നും കേരളം ഒരു വിസ്മയമായി നിലനില്‍ക്കുന്നു. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നില്‍തന്നെയാണ് ഇന്നും കേരളം. ഈ രംഗങ്ങളില്‍ മുന്നേറ്റം തങ്ങളുടെ മാത്രം രാഷ്ട്രീയ നേട്ടമെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ എല്‍.ഡി.എഫും യു.ഡി.എഫും ഇക്കാര്യത്തില്‍ ഈ മേഖലകളില്‍ തങ്ങളുടേതായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, കാര്യമായ പങ്കുവഹിച്ചത് യു.ഡി.എഫ് ആണെന്ന് നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത് 1957 ഇ.എം.സ് മന്ത്രിസഭയുടെ കാലത്താണ്. 1958ല്‍ ഭരണപരിഷ്‌കാര കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ 1959 ഏപ്രില്‍ 16ാം തിയതി കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാട് കേരള നിയമസഭയില്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ അവതരിപ്പിച്ചു. ബില്ല് നിയമമാക്കാന്‍ കഴിഞ്ഞില്ല. നാലു മാസം കഴിയുന്നതിന് മുമ്പ് ആ മന്ത്രിസഭ നിഷ്‌കാസിതമായി. രണ്ടാം കേരള നിയമസഭയില്‍ കെ.എ ദാമോദരന്‍ ജില്ലാ പരിഷത്ത് ബില്ലുമായി 1964 ഫെബ്രുവരി 21 ാം തിയതി കടന്നുവന്നു. സെപ്റ്റംബര്‍ എട്ടാം തിയതി ആ മന്ത്രിസഭയും നിലംപതിച്ചു. ഇതിനിടയില്‍ കേരളത്തിന് ഒരു പഞ്ചായത്ത് നിയമവും മുനിസിപ്പാലിറ്റി നിയമവും ആര്‍. ശങ്കര്‍ മന്ത്രിസഭയുടെ കാലത്തുണ്ടായി.


ഏറ്റവും വിപ്ലവകരമായ ബില്ല് ഇത് സംബന്ധമായി കൊണ്ടുവന്നത് 1967 ലെ മന്ത്രിസഭയിലെ അഹമ്മദ് കുരിക്കളാണ്. ഈ ബില്ലില്‍ ജനങ്ങളുടെ നിത്യജീവിതമായി ബന്ധപ്പെട്ട അടുത്ത് ബന്ധമുള്ള കൃഷി, സാമൂഹിക വികസനം, ജലസേചനം, മൃഗ സംരക്ഷണം, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമം, ഗൃഹനിര്‍മാണം, വിദ്യാഭ്യാസം പ്രൈമറിയും സെക്കന്‍ഡറിയും - ഇത് ഒന്നാം പട്ടികയില്‍ ഉടന്‍ തന്നെ കൈമാറുന്ന വിഷയങ്ങളാണ്. രണ്ടാം പട്ടികയില്‍ പൊലിസ് അടക്കമുള്ള വിഷയങ്ങളുണ്ട്. അത് ഗവണ്‍മെന്റ് യുക്തമെന്ന് തോന്നുന്ന സമയത്ത് ജില്ലയില്‍ തെരഞ്ഞെടുക്കപ്പെടുന്ന അധികാര കേന്ദ്രത്തിന് നല്‍കുന്നതാണ്. അഹമ്മദ് കുരിക്കളുടെ മരണംമൂലം ഈ യജ്ഞം തുടരാന്‍ കഴിയാത്ത അവസ്ഥയിലായി. പിന്നീട് 1979 ലാണ് ജില്ലാ ഭരണ ബില്ല് നിയമമായി മാറുന്നത്. ബില്ല് പൈലറ്റ് ചെയ്തത് സി.എച്ച് മുഹമ്മദ് കോയ സാഹിബാണ്. ജില്ലാ കൗണ്‍സില്‍ ഇലക്ഷന്‍ നടത്തിയത് എല്‍.ഡി.എഫ് ആണെന്നുള്ള കാര്യം മറക്കുന്നില്ല.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനയുടെ പിന്‍ബലം നല്‍കാന്‍ രാജീവ് ഗാന്ധി ശ്രമം തുടങ്ങി. 64,65 ഭരണഘടന ഭേദഗതി എല്‍.ഡി.എഫ് അടക്കമുള്ളവര്‍ നിസ്സാര കാരണത്തിന്റെ പേരില്‍ എതിര്‍ത്തതിനാല്‍ ബില്ല് രാജ്യസഭയില്‍ പാസായില്ല. പഞ്ചായത്ത് രാജ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ 'അധികാരം ജനങ്ങളിലേക്ക് പഞ്ചായത്ത് രാജ് ജനാധിപത്യവും ജനങ്ങളുടെ വീട്ടുപടിക്കല്‍' എന്ന ആശയമാണ് മുന്നോട്ടുവച്ചത്. പിന്നീട് വന്ന സര്‍ക്കാരാണ് 73,74 ഭരണഘടന ഭേദഗതി കൊണ്ട് വന്ന് പാസാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 94ല്‍ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ പാസാക്കുന്നത് യു.ഡി.എഫ് മന്ത്രിസഭയിലെ സി.ടി അഹമ്മദലിയാണ്. 1995 ഒക്‌ടോബര്‍ രണ്ടാം തിയതി പട്ടികയില്‍ പറഞ്ഞ 29 ഇനങ്ങളും എ.കെ ആന്റണി ഗവണ്‍മെന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. പി.കെ.കെ ബാവയ്ക്ക് ഈ വകുപ്പിന്റെ ചുമതലയുണ്ടായപ്പോള്‍ പ്രത്യേകം സ്മരിക്കേണ്ട ഒരു ഭേദഗതി വരുത്തുകയുണ്ടായി. അന്ന് ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമ ബംഗാളിലടക്കം ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ എം.എല്‍.എ മാര്‍, എക്‌സ് ഒഫിഷ്യോ അംഗങ്ങളായിരുന്നു. എം.എല്‍.എമാരുടെ അംഗത്വം വേണ്ടന്ന് വെക്കുകയാണ് ഈ ഭേദഗതിയിലൂടെ ചെയ്തത്.


ജനകീയാസൂത്രണ നടപടികളും പരിപാടികളുമായി എല്‍.ഡി.എഫ് ഗവണ്‍മെന്റ് മുന്നോട്ടുവന്നു. മുസ്‌ലിം ലീഗ് അടക്കമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതുമായി സഹകരിച്ചു. ഖേദകരം എന്ന് പറയട്ടെ ജനകീയാസൂത്രണ പരിപാടി തങ്ങളുടെ മാത്രമാണെന്ന് എല്‍.ഡി.എഫ് പ്രചരിപ്പിച്ചു. എന്നാല്‍, ഇത് വാസ്തവമല്ല. 1955ല്‍ അന്നത്തെ പഞ്ചവത്സര പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നത് അംശം തലത്തില്‍ ജനങ്ങള്‍ക്ക് വിളിച്ചുകൂട്ടി അവരില്‍ നിന്നും നിര്‍ദേശം സ്വീകരിച്ച് കൊണ്ടാണ്. പിന്നീട് ശ്രീ രാജീവ് ഗാന്ധി ഗ്രാസ്‌റൂട്ട് ലെവല്‍ പ്ലാനിങ് എന്ന പേരില്‍ താഴേ തലത്തില്‍ വികേന്ദ്രീകൃത ആസൂത്രണ പരിപാടി നടപ്പാക്കാന്‍ മുന്നോട്ടുവന്നു. അദ്ദേഹത്തിന്റെ 1989 മെയ് 15 ാം തിയതി പഞ്ചായത്ത് രാജ് ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കൊണ്ട് ശ്രീ രാജീവ് ഗാന്ധി ലോക്‌സഭയില്‍ ചെയ്ത പ്രസംഗത്തിലാണ് ആദ്യമായി ജനകീയാസൂത്രണം പ്രക്രിയയെ കുറിച്ച് സൂചിപ്പിക്കുന്നത്. അതിനെ തുടര്‍ന്ന് പഞ്ചായത്ത് തലത്തില്‍ വികേന്ദ്രീകൃത ആസൂത്രണത്തിനുള്ള ചില പരിപാടികള്‍ നടപ്പാക്കി. അന്നത്തെ പ്ലാനിങ് സെക്രട്ടറി ഉത്തരവില്‍ 25 ശതമാനം ഇതിനായി അനുവദിക്കാവുന്നതാണെന്ന് വ്യക്തമാക്കിയത്. നമുക്കിവിടെ കാണാന്‍ കഴിയുന്നത് കേരളത്തിന്റെ അധികാര വികേന്ദ്രീകരണ യജ്ഞത്തില്‍ എല്‍.ഡി.എഫ് പങ്ക് നാമമാത്രമാണെന്നാണ്. യു.ഡി.എഫാണ് എല്ലാ നിയമനിര്‍മാണങ്ങളും നടത്തിയത്. ഇതിനുള്ള അധികാരങ്ങളും വിട്ടുകൊടുത്തത് യു.ഡി.എഫ് തന്നെയാണ്.


ജനകീയാസൂത്രണത്തിന് ശേഷം പിന്നീട് വന്ന യു.ഡി.എഫ് ഗവണ്‍മെന്റ് കാംപയിന്‍ പ്രോഗ്രാമില്‍ നിന്ന് ആസൂത്രണ പ്രക്രിയയെ സ്ഥാപനവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ യു.ഡി.എഫ് ഗവണ്‍മെന്റ് താഴേതലത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിഹിതം കുറച്ചു എന്ന് പ്രചണ്ഡ പ്രചാരണം നടത്തി എല്‍.ഡി.എഫ്. എന്നാല്‍ ജനകീയാസൂത്രണത്തിന്റെ ഏറ്റവും ഊര്‍ജസ്വലമായ കാലഘട്ടത്തില്‍ 1997-98 മുതല്‍ 2000-01 വരെ യഥാക്രമം 745.2, 910.33, 830.5, 761.38, എന്നിങ്ങനെ 3274.41 കോടി രൂപയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയത്. 687.5, 994.48, 1101.15, 1168.53, എന്നിങ്ങനെ 3921.21 കോടിയാണ് യു.ഡി.എഫ് നല്‍കിയത്


ഈ കഴിഞ്ഞ വര്‍ഷങ്ങളിലും അതിന്റെ മുമ്പത്തെ ഭരണ കാലങ്ങളിലും മൊത്തം ഫണ്ടിന്റെ 23 ശതമാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കപ്പെട്ടത്. എല്‍.ഡി.എഫ് അനുവദിച്ചതും 23 ശതമാനം തന്നെയാണ്. ഫണ്ട് അനുവദിക്കുന്ന കാര്യത്തിലും ഫണ്ട് ചെലവഴിക്കുന്നതിലും യു.ഡി.എഫ് തന്നെയാണ് മുമ്പില്‍ നില്‍ക്കുന്നത്. എന്നാല്‍, എല്‍.ഡി.എഫ് ആണ് ഈ രംഗത്ത് എല്ലാ കാര്യങ്ങളും ചെയ്തത് എന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാത്രവുമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും ചുമതലകളും എല്‍.ഡി.എഫ് ഒട്ടേറെ കവര്‍ന്നെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  2 months ago
No Image

മന്ത്രിയാവണമെന്നില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാക്കണം, പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം; തോമസ് കെ തോമസ് 

Kerala
  •  2 months ago
No Image

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍; അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് മകന്‍ ഷാഹിന്‍

Kerala
  •  2 months ago