HOME
DETAILS
MAL
എന്‍ഫോഴ്സ്മെന്റിന്റെ നിര്‍ണായക യോഗം ഇന്ന്; കൂടുതല്‍ അറസ്റ്റിനു സാധ്യത
backup
August 25 2020 | 02:08 AM
കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ണായക യോഗം ഇന്നു നടക്കും. കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം എത്തിയതിന്റെ ഭാഗമായി അറസ്റ്റുള്‍പ്പെടെയുള്ള നടപടികളില്‍ ഇന്ന് തീരുമാനമുണ്ടാവുമെന്നാണ് സൂചന.
കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനുള്ള ഉറ്റബന്ധം നേരത്തേതന്നെ തെളിഞ്ഞിരുന്നതാണ്. ഇതുകൂടാതെ കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയില്‍ ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട സുപ്രധാന മൊഴി ഇ.ഡിക്ക് ലഭിച്ചിട്ടുമുണ്ട്.
ശിവശങ്കര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വപ്നയും താനും ചേര്‍ന്ന് തിരുവനന്തപുരത്തെ ബാങ്കില്‍ ലോക്കര്‍ ആരംഭിച്ചതെന്നും സ്വപ്നയെ തനിക്കു പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മൊഴി നല്‍കിയിരുന്നു.
സ്വപ്നയെ പരിചയപ്പെടുത്തിയെന്ന കാര്യം സത്യമാണെങ്കിലും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ലെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ മണിക്കൂറുകളോളം ശിവശങ്കര്‍ അവിടെ ഉണ്ടായിരുന്നതായും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നതായുമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി ശിവശങ്കറിന് കുരുക്കായിരുന്നു.
ലോക്കര്‍ ആരംഭിക്കാന്‍ എന്തിനു നിര്‍ദേശം നല്‍കിയെന്ന ചോദ്യത്തിനും ശിവശങ്കറിന് വ്യക്തമായ ഉത്തരം നല്‍കാനായിരുന്നില്ല. ഇന്നു ചേരുന്ന നിര്‍ണായക യോഗത്തില്‍ ഇക്കാര്യമാകും പ്രഥമ വിഷയം.
ശിവശങ്കറും സ്വപ്നയും ഒന്നിച്ചു വിദേശയാത്ര നടത്തിയിരുന്നതായി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചതായാണ് അറിയുന്നത്.
ഇതുകൂടാതെ വിദേശത്തുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ പോയ എന്‍.ഐ.എ സംഘം നിര്‍ണായകമായ തെളിവുകള്‍ ശേഖരിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്. സ്വപ്നയും ശിവശങ്കറും നടത്തിയ വിദേശയാത്രയുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇത് ഇ.ഡിക്ക് എന്‍.ഐ.എ കൈമാറിയിട്ടുണ്ട്. ഈ വിവരങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."