HOME
DETAILS
MAL
മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ വരെ നീട്ടി
backup
August 25 2020 | 02:08 AM
കൊച്ചി: മോട്ടോര്‍ വാഹന നിയമം, 1988 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്ട്രേഷന് എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടാന്‍ തീരുമാനിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് അയച്ചു.
മോട്ടോര്‍ വാഹന നിയമം,1988 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള രേഖകളുടെ സാധുത നീട്ടുന്നതു സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തിയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. എല്ലാ തരത്തിലുമുള്ള പെര്‍മിറ്റുകള്‍, ഫിറ്റ്നസ്, ലൈസന്‍സ്, രജിസ്ട്രേഷന് എന്നിവ സംബന്ധിച്ച രേഖകളും മറ്റ് രേഖകളും 2020 സെപ്റ്റംബര്‍ 30 വരെ സാധുവായി കണക്കാക്കും.
2020 ഫെബ്രുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കാലഹരണപ്പെടുകയും ലോക്ക്ഡൗണ്‍ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും 2020 ഡിസംബര്‍ 31 വരെ സാധുവായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."