HOME
DETAILS
MAL
ഒറ്റത്തവണ കെട്ടിട നികുതി കുത്തനെ കൂടും
backup
August 25 2020 | 02:08 AM
തിരുവനന്തപുരം: ഒറ്റത്തവണ കെട്ടിട നികുതി പുനഃക്രമീകരിക്കാന്‍ ധനകാര്യബില്ലില്‍ നിര്‍ദേശം. ബില്‍ ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ 30 ശതമാനം വരെ നികുതി വര്‍ധന വരും. ഗ്രാമപഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒറ്റ സ്ലാബില്‍ ഉള്‍പ്പെടുത്തിയാണ് നേരത്തേ നികുതി നിര്‍ദേശിച്ചിരുന്നത്. ഗ്രാമ പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ക്ക് 200 മുതല്‍ 250 ശതമാനം വരെ വര്‍ധനയുണ്ടായതോടെയാണു നികുതി പരിഷ്‌കരിച്ചത്.
പുതിയ നികുതി ഘടന:
(വീടുകള്‍)
100 ചതുരശ്ര മീറ്ററില്‍ താഴെയുള്ള വീടുകള്‍: പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും നികുതിയില്ല.
100നു മുകളില്‍ 150 വരെ ചതുരശ്ര മീറ്റര്‍: ഗ്രാമപഞ്ചായത്ത് (1,950 രൂപ), മുനിസിപ്പാലിറ്റി (3,500 രൂപ), കോര്‍പറേഷന്‍ (5,200 രൂപ)
150 - 200 ചതുരശ്ര മീറ്റര്‍: ഗ്രാമം (3,900 രൂപ), മുനിസിപ്പാലിറ്റി (7,000രൂപ), കോര്‍പറേഷന്‍ (10,500രൂപ)
200 - 250 ചതുരശ്ര മീറ്റര്‍: ഗ്രാമം (7,800 രൂപ) മുനിസിപ്പാലിറ്റി (14,000 രൂപ), കോര്‍പറേഷന്‍ (21,000 രൂപ)
250 ചതുരശ്ര മീറ്ററിനു മുകളില്‍: ഗ്രാമം (7,800 രൂപ). അധികം വരുന്ന ഓരോ പത്തു ചതുരശ്ര മീറ്ററിനും 1,560 രൂപ വീതം. മുനിസിപ്പാലിറ്റി (14,000 രൂപ). അധികമുള്ള ഓരോ 10 ചതുരശ്ര മീറ്ററിനും 3,100 രൂപ വീതം. കോര്‍പറേഷന്‍ (21,000 രൂപ). അധികമുള്ള ഓരോ പത്ത് ചതുരശ്ര മീറ്ററിനും 3,900 രൂപ വീതം.
(മറ്റു കെട്ടിടങ്ങള്‍)
50 ചതുരശ്ര മീറ്റര്‍ കവിയാത്ത കെട്ടിടങ്ങള്‍ക്ക് നികുതിയില്ല.
50 - 75 ചതുരശ്ര മീറ്റര്‍: ഗ്രാമം (1,950 രൂപ), മുനിസിപ്പാലിറ്റി (3,900 രൂപ), കോര്‍പറേഷന്‍ (7,800 രൂപ)
75 - 100 ചതുരശ്രമീറ്റര്‍: ഗ്രാമം (2,925രൂപ), മുനിസിപ്പാലിറ്റി (5,800രൂപ), കോര്‍പറേഷന്‍ (11,700 രൂപ)
100 - 150 ചതുരശ്ര മീറ്റര്‍: ഗ്രാമം (5,850 രൂപ), മുനിസിപ്പാലിറ്റി (11,700 രൂപ), കോര്‍പറേഷന്‍ (23,400 രൂപ)
150 - 200 ചതുരശ്ര മീറ്റര്‍: ഗ്രാമം (11,700 രൂപ), മുനിസിപ്പാലിറ്റി ( 23,400 രൂപ), കോര്‍പറഷേന്‍ (46,800 രൂപ)
200 - 250 ചതുരശ്ര മീറ്റര്‍: ഗ്രാമം (23,400 രൂപ), മുനിസിപ്പാലിറ്റി (46,800 രൂപ), കോര്‍പറേഷന്‍ (70,200 രൂപ)
250 ച. മീറ്ററിനു മുകളില്‍: ഗ്രാമം (23,400 രൂപ). അധികമുള്ള ഓരോ പത്ത് ചതുരശ്ര മീറ്ററിനും 2,340 രൂപ വീതം. മുനിസിപ്പാലിറ്റി (46,800 രൂപ). അധികമുള്ള ഓരോ 10 ചതുരശ്ര മീറ്ററിനും 4,600 രൂപ വീതം. കോര്‍പറേഷന്‍ (70,200 രൂപ). അധികമുള്ള ഓരോ 10 ചതുരശ്ര മീറ്ററിനും 5,800 രൂപ വീതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."