വിധി എഴുതാന്‍ കുടുംബ സമേതം ജനനായകര്‍
ആലപ്പുഴ : ജില്ലയില്‍ നിന്നുള്ള ജനനേതാക്കള്‍ കുടുംബ സമേതമെത്തി വോട്ടു ചെയ്തു. ജില്ലയില്‍ നിന്നുള്ള മൂന്നു മന്ത്രിമാരും പ്രതിപക്ഷനേതാവും ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും ഉള്‍പ്പടെയുള്ള ജനായകര്‍. ആദ്യകേരള മന്ത്രിസഭയിലെ വനിത പ്രതിനിധി തുടങ്ങി ജില്ലയുടെ ജനായകരെല്ലാം രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. നൂറാം വയസിലും ആദ്യവോട്ടിന്റെ ആവേശത്തോടെയാണ് ഗൗരിയമ്മ എസ്.ഡി.വി സ്‌കൂളിലെ 206ാം നമ്പര്‍ ബൂത്തില്‍ ബന്ധുക്കള്‍ക്കൊപ്പം വോട്ടുചെയ്യാനെത്തിയത്. പറവൂര്‍ ഗവ. എച്ച്.എസ് പറവൂരിലെ 87ാം നമ്പര്‍ ബൂത്തില്‍ മന്ത്രി ജി. സുധാകരന്‍ രാവിലെ ഏഴിന് ബൂത്തിലെ ആദ്യവോട്ടു തന്റേതാക്കി. ഭാര്യ ജൂബിലി നവപ്രഭ, മകന്‍ നവനീത് എന്നിവര്‍ക്കൊപ്പമാണ് മന്ത്രി വോട്ടുചെയ്യാനെത്തിയത്.
ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് ആലപ്പുഴ എസ്.ഡി.വി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ രാവിലെ ഒമ്പതോടെ വോട്ടു ചെയ്തു. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അഴീപറമ്പ് വി.വി ഗ്രാമത്തിലെ ഉല്‍പാദന പരിശീലന കേന്ദ്രത്തിലെ 106ാം ബൂത്തില്‍ രാവിലെ തന്നെ വോട്ടു ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുടുംബവും തൃപ്പെരുന്തുറ ഗവ.യു.പി സ്‌കൂളിലെ 152ാം ബൂത്തില്‍ കുടുംബത്തോടൊപ്പമെത്തിയാണ് രാവിലെ തന്നെ വോട്ടു ചെയ്തത്. കേരള ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറവൂര്‍ ഗവ. എച്.എസിലം 86ാം ബൂത്തില്‍ വോട്ടുചെയ്തു. മകന്‍ അരുണ്‍ കുമാറിന്റെ സഹായത്തോടെയാണ് വോട്ട് ചെയ്യാന്‍ എത്തിയത്. സംവിധായകന്‍ ഫാസിലും മകന്‍ ഫഹദ് ഫാസിലും സെന്റ് സെബാസ്റ്റന്‍സ് എല്‍. പിന സ്‌കൂളിലെ 209ാം ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."