HOME
DETAILS
MAL
മത്സ്യത്തൊഴിലാളികള്‍ക്ക് നിയമപാലകരുടെ ആദരവ്
backup
August 26 2018 | 06:08 AM
അമ്പലപ്പുഴ: പ്രളയ ദുരന്തത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നിയമ പാലകരുടെ ആദരവ്. പുന്നപ്ര പൊലിസിന്റെ നേതൃത്വത്തിലാണ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ പ്രശംസാപത്രവും ഓണക്കിറ്റും നല്‍കി ആദരിച്ചത്. ഇവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ വിട്ടുനല്‍കിയ ഉടമകളെയും ആദരിച്ചു. ആലപ്പുഴ ഡിവൈ.എസ്.പി: പി.വി ബേബി ഇവരെ ആദരിച്ചു. എസ്.ഐ അസീം അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികളായ അഖിലാനന്ദന്‍, ജോര്‍ജ് അറക്കല്‍, ജോണ്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. എസ്.ഐ.അബ്ദുള്‍ റഹീം, എ എസ്.ഐമാരായ വേണുഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അഗസ്റ്റിന്‍, ബോബന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജീഷ്,അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."