HOME
DETAILS
MAL
വൈദ്യുതി ബന്ധം യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കും- വൈദ്യുതി മന്ത്രി
backup
August 26 2018 | 07:08 AM
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് തകരാറിലായ വൈദ്യുതി ബന്ധം നാലു ദിവസത്തിനുള്ളില്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്ന് മന്ത്രി എം.എം മണി. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25ലക്ഷം കണക്ഷനുകളാണ് നഷ്ടപ്പെട്ടത്. ഇത് പുനഃസ്ഥാപിക്കാന്‍ ജീവനക്കാര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. വയറിങ്ങിലുണ്ടായ പിഴവുകളൊക്കെ പരിഹരിച്ചു കൊണ്ടായിരിക്കും കണക്ഷനുകള്‍ പുനഃസ്ഥാപിക്കുക. കര്‍ണാട, തമിഴനാട്, ആന്ധ്ര തുടങ്ങിയസംസഥാനങ്ങളിലെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി.യില്‍ നിന്ന് വിരമിച്ച ജീവനക്കാരും നടപടിയുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."