HOME
DETAILS
MAL
പങ്കെടുത്ത് ജോസഫ് വിഭാഗം; വിട്ടുനിന്ന് ജോസ് പക്ഷം
backup
August 25 2020 | 02:08 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന ചേരിതിരിവ് കൂടുതല്‍ രൂക്ഷമാക്കി നിയമസഭയിലും രണ്ടായി തിരിഞ്ഞ് കേരള കോണ്‍ഗ്രസ്. ജോസഫ് വിഭാഗത്തിലെ എം.എല്‍.എമാര്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി നിലപാടെടുത്തപ്പോള്‍ ജോസ് പക്ഷത്തെ റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജും നിയമസഭയില്‍ എത്തിയില്ല. ഇരുവരും നിയമസഭാ കോംപ്ലക്സിലുള്ള എം.എല്‍.എ ഹോസ്റ്റലില്‍ തന്നെയുണ്ടായിരുന്നു. ആരെയും പിന്തുണയ്ക്കുന്നില്ലെന്നും സ്വതന്ത്ര നിലപാടാണ് തങ്ങള്ക്കുള്ളതെന്നുമായിരുന്നു ഇക്കാര്യത്തില്‍ ജോസ് പക്ഷ അംഗങ്ങളുടെ പ്രതികരണം. ജോസഫ് വിഭാഗത്ത് നിന്നുള്ള പി.ജെ ജോസഫും മോന്‍സ് ജോസഫും സഭയിലെത്തിയപ്പോള്‍ മറ്റൊരംഗമായ സി.എഫ് തോമസ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് എത്തിയിരുന്നില്ല.
അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് ജോസഫ് പക്ഷത്തുള്ളവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വിപ്പ് നല്‍കാനുള്ള അധികാരം തനിക്കാണെന്നും റോഷി അഗസ്റ്റിന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, പാര്‍ട്ടി ലീഡര്‍ കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടത്തിയ പുനഃസംഘടനയില്‍ വിപ്പ് നല്‍കാനുള്ള അധികാരം തനിക്കാണെന്നാണ് മോന്‍സ് ജോസഫ് പറയുന്നത്. ഇതോടെ ഇരുവിഭാഗവും തമ്മിലുള്ള നിയമയുദ്ധം പുതിയ വഴിയിലേക്ക് നീങ്ങുകയാണ്. റോഷി അഗസ്റ്റിന് ഇറക്കിയ വിപ്പ് എം.എല്‍.എ ഹോസ്റ്റലിലെ പി.ജെ ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ മുറിയുടെ വാതിലില്‍ ഒട്ടിച്ചിരുന്നു. എന്നാല്‍, ഇതൊന്നും ജോസഫ് പക്ഷം മുഖവിലക്കെടുത്തില്ല. സഭയിലെത്തിയ ജോസഫ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും ജോസ് പക്ഷത്ത് നിന്നുള്ള റോഷി അഗസ്റ്റിനും ഡോ. എന്‍. ജയരാജും വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."