HOME
DETAILS
MAL
ആരോപണവുമായി ജെയിംസ് മാത്യു; വിജിലന്‍സ് അന്വേഷിക്കട്ടെയെന്ന് വി.ഡി സതീശന്‍
backup
August 25 2020 | 02:08 AM
തിരുവനന്തപുരം: അവിശ്വാസപ്രമേയം അവതരിപ്പിച്ച വി.ഡി സതീശനെതിരേ ആരോപണമുന്നയിച്ച് ജെയിംസ് മാത്യു. സതീശന്‍ എം.എല്‍.എയായിരിക്കെ 81 തവണ വിദേശയാത്ര നടത്തിയെന്നും ബക്കിങ്ഹാമില്‍ പോയി മണ്ഡലത്തില്‍ വീടുവച്ചു നല്‍കുന്ന പുനര്‍ജനി പദ്ധതിക്ക് വിദേശ സഹായം വാങ്ങിയെന്നുമായിരുന്നു ആരോപണം. ഇതിന്റെ തെളിവുകള്‍ സഭയില്‍ വയ്ക്കുന്നുവെന്നും ജെയിംസ് മാത്യു പറഞ്ഞു.
ആരോപണത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു സതീശന്റെ പ്രതികരണം. ആരെങ്കിലും എഴുതിത്തന്നത് ഇവിടെ വന്ന് വായിക്കരുതെന്ന് പറഞ്ഞ സതീശന്‍, പുനര്‍ജനി പദ്ധതിയെക്കുറിച്ച് ആരോപണമുന്നയിക്കുന്നവര്‍ ഒരു വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജീവിതത്തില്‍ ഇതുവരെ നടത്തിയ വിദേശയാത്രകള്‍ എല്ലാമെടുത്താലും ഈ പറഞ്ഞ നമ്പര്‍ വരില്ല. സംശയമുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് പരിശോധിക്കാം. അവിശ്വാസപ്രമേയം അവതരിപ്പിച്ചതിന് ഭരണപക്ഷാംഗങ്ങള്‍ തന്നെ ലക്ഷ്യമിടുകയാണെന്നും സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."