HOME
DETAILS
MAL
വഴിയോര വിശ്രമകേന്ദ്രം: അഴിമതി ആരോപണവുമായി ചെന്നിത്തല
backup
August 25 2020 | 02:08 AM
തിരുവനന്തപുരം: അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ സര്‍ക്കാരിനെതിരേ വീണ്ടും അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേശീയപാതയോരത്ത് വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്നുവെന്നായിരുന്നു ആരോപണം.
പൊതുമരാമത്ത് വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഒരേക്കറിലധികം സ്ഥലത്തിനു വീതം പതിനാലിടങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനമായാണ് പൊതുമരാമത്ത് വകുപ്പ് ഈ ക്രമവിരുദ്ധമായ ഉത്തരവിറക്കിയത്.പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്രൊപ്പോസല്‍ തള്ളിയാണ് മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ക്കു സ്ഥലം നല്‍കാന്‍ തീരുമാനമെടുത്തത്.
റവന്യൂ മന്ത്രിയുടെ ഇതുസംബന്ധിച്ച കുറിപ്പിന് പുല്ലുവില കല്‍പ്പിച്ച പൊതുമരാമത്ത് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. പൊതുമരാമത്ത് സെക്രട്ടറിക്ക് ഇതിന് ആരാണ് അധികാരം നല്‍കിയതെന്ന് ചെന്നിത്തല ചോദിച്ചു.
ഇതിനു മറുപടി നല്‍കിയ മന്ത്രി ജി.സുധാകരന്‍, ദേശീയ പാതയോരത്തെ ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടില്ലെന്നും വിശ്രമകേന്ദ്രങ്ങള്‍ക്കായി സ്ഥലം കണ്ടെത്തിയ ഏഴിടങ്ങള്‍ എം.സി റോഡിലും മൂന്നിടങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുമുള്ളതാണെന്നും വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ നിയമാനുസൃതമാണെന്നും പ്രതിപക്ഷം ഇല്ലാത്ത വടിയുപയോഗിച്ച് അടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."